കാലത്തിന്റെ വഴിത്തിരിവിലാണ് മാനവരാശി: ജസ്റ്റിസ് ചേറ്റൂര്‍ ശങ്കരന്‍ നായര്‍
പാലക്കാട്: അക്രമവും അനീതിയും നടമാടുന്ന ലോകത്തില്‍ കാരുണ്യത്തിന്റെയും കര്‍മ്മത്തിന്റേയും പ്രകാശകിരണവും, സ്‌നേഹത്തിന്റെ പൂനിലാവും ചൊരിഞ്ഞ നബി തിരുമേനിയുടെ കാലടികള്‍ പിന്തുടര്‍ന്ന് നന്മയുടെ വഴിയില്‍ മുന്നേറണമെന്ന് ജസ്റ്റിസ് ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ആഹ്വാനം ചെയ്തു.
കേരളാ മുസ്‌ലിം കോണ്‍ഫറന്‍സ് (മുസ്‌ലിം ഏകോപന സമിതി) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന റമദാന്‍ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലത്തിന്റെ വഴിത്തിരിവിലാണ് ഇന്ന് മാനവരാശി നിലകൊള്ളുന്നത്.
ഹൃദയവും കര്‍മ്മവും ശുദ്ധീകരിച്ച് നന്മയുടെയും കാരുണ്യത്തിന്റേയും പാതയില്‍ മുന്നോട്ടു പോകാനുള്ള സന്ദേശവും ഓര്‍മ്മപ്പെടുത്തലുമാണ് ഈ പുണ്യമാസമെന്നും അദ്ദേഹം പറഞ്ഞു.
കേരള മുസ്‌ലിം കോണ്‍ഫറന്‍സ് ജനറല്‍ കണ്‍വീനര്‍ എ.കെ സുല്‍ത്താന്‍ അദ്ധ്യക്ഷനായി. മുഖ്യാതിഥിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി നിര്‍ദ്ധനരായ 200 പേര്‍ക്ക് വസ്ത്രവിതരണം നടത്തി.
എല്‍.ഡി.എഫ് കണ്‍വീനര്‍ വി ചാമുണ്ണി, മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം.എം ഹമീദ്, പ്രൊഫ. പി.എ വാസുദേവന്‍, എം ശിവരാജേഷ്, അഡ്വ. മാത്യുതോമസ്, എം.സി മുഹമ്മദലി, സി ലത്തീഫ്, കെ.എ അബ്ദുറബ്ബ്, കെ ഹസ്സന്‍ മുഹമ്മദ് ഹാജി, ഡോ. മാന്നാര്‍ ജി രാധാകൃഷ്ണന്‍, ജെ ബഷീര്‍ അഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.
നിര്‍ദ്ധന വിദ്യര്‍ഥികള്‍ക്ക് പഠനോപകരണം നല്‍കി വാട്ട്‌സ് ആപ്പ് ഗ്രൂപ്പ്
പട്ടഞ്ചേരി: വിദ്യര്‍ഥികള്‍ക്ക് പഠന ഉപകരണവുമായി വാട്ട്‌സ് ആപ്പ് ഗ്രൂപ്പ്. കൊല്ലങ്കോട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ലൈന്‍ ഫോര്‍ സോഷ്യല്‍ എത്തിക്‌സ് എന്ന വാട്ട്‌സ് ആപ്പ് ഗ്രൂപ്പാണ് പട്ടഞ്ചേരി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ പഠിക്കുന്ന നിര്‍ദ്ധനരായ വിദ്യര്‍ഥികള്‍ക്ക് വൂടുകളിലെത്തി പഠന കിറ്റ് വിതരണം നടത്തിയത്. മണികണ്ഠന്‍ നേതൃത്വം നല്‍കി. അറുപതിലധികം സ്‌കൂള്‍ കിറ്റുകളാണ് വിതരണം നടത്തിയിട്ടുള്ളതെന്നും. അര്‍ഹരായവരെ കണ്ടെത്തി വിദ്യാഭ്യാസത്തിന് സാധ്യമാകുന്ന സഹായങ്ങള്‍ ഗ്രൂപ്പിലെ അംഗങ്ങളെ ഉപയോഗിച്ചാണ് നടത്തിവരുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. വേനലില്‍ വഴിയാത്രക്കാര്‍ക്ക് കുടിവെള്ള വിതരണവും സമ്പൂര്‍ണ്ണ വിജയം നേടിയ വിദ്യാലയങ്ങളെ ആദരിക്കലും ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."