HOME
DETAILS
MAL
മക്കയില്‍ ഹറമിനോട് ചേര്‍ന്നുള്ള പ്രധാന കേന്ദ്രങ്ങളില്‍ കര്‍ഫ്യൂ 24 മണിക്കൂറായി ഉയര്‍ത്തി
backup
March 30 2020 | 23:03 PM
മക്ക: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ മക്കയുടെ ചില ഭാഗങ്ങളില്‍ കര്‍ഫ്യു സമയം ഉയര്‍ത്തി.
ഹറമിനോട് ചേര്‍ന്നുള്ള പ്രധാന താമസ കേന്ദ്രങ്ങളിലാണ് കര്‍ഫ്യു 24 മണിക്കൂറായി നീട്ടിയതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.
അജ്യാദ്, അല്‍മസാഫി, മിസ്ഫല, ഹുജൂന്‍, നകാസ, ഹോശ് ബകര്‍ എന്നിവിടങ്ങളിലാണ് കര്‍ഫ്യു സമയം ദീര്‍ഘിപ്പിച്ചത്. ഇന്നു മുതല്‍ കര്‍ഫ്യു കാലാവധി അവസാനിക്കുന്നത് വരെ ഈ നിയന്ത്രണം തുടരും.
ബഖാലകളിലേക്കും ആരോഗ്യസ്ഥാപനങ്ങളിലേക്കും രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് മൂന്നു വരെ പോകാവുന്നതാണ്. ഈ മേഖലയിലുള്ളവര്‍ പ്രദേശം വിട്ട് പോകാന്‍ പാടില്ല. മറ്റുള്ളവര്‍ ഇവിടേക്ക് പ്രവേശിക്കുന്നതും വിലക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."