ഉപതെരഞ്ഞെടുപ്പ് ഫലം; മോദി സര്‍ക്കാരിന്റെ പതനത്തിന്റെ സൂചനയെന്ന് കൊടിക്കുന്നില്‍ സുരേഷ്
കൊല്ലം: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തിന്റെ പതനം ഏതാണ്ട് ഉറപ്പിച്ചതിന്റെ സൂചനയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി .
തെരഞ്ഞെടുപ്പുകളില്‍ കനത്ത തിരിച്ചടി ഏറ്റിട്ടും പെട്രോളിന്റേയും ഡീസലിന്റേയും വില ദിനം പ്രതി വര്‍ധിപ്പിച്ചു കൊണ്ടിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പാചക വാതകത്തിന്റെ വിലയും അന്യായമായി കൂട്ടി ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി ആരോപിച്ചു.
കോര്‍പറേറ്റുകളുടെ താല്‍പര്യത്തിന് വേണ്ടി മോദി സര്‍ക്കാര്‍ സാധാരണ ജനങ്ങളെ പിഴിയുകയാണ്. ഇതിന് ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണ് ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് ഉള്‍പ്പെടെയുള്ള ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടപ്പുകളില്‍ അവര്‍ക്കേറ്റ ദയനീയ പരാജയമെന്നും കൊടിക്കുന്നില്‍ സുരേഷ് ചൂണ്ടിക്കാട്ടി.
ഭരണയന്ത്രം ദുരുപയോഗപ്പെടുത്തി ജനങ്ങളില്‍ വര്‍ഗീയ ചേരിത്തിരിവ് ഉണ്ടാക്കി തെരഞ്ഞെടുപ്പുകളില്‍ മേല്‍കൈ നേടിക്കൊണ്ടിരുന്ന ബി.ജെ.പിക്ക് വര്‍ഗീയ കാര്‍ഡ് ഇറക്കി 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധ്യമല്ലെന്ന് വ്യക്തമായിരിക്കുകയാണ്.
മോദി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ വര്‍ഗീയ ഫാസിസ്റ്റ് ഭരണം അവസാനിപ്പിച്ച് മതേതര ജനാധിപത്യ കൂട്ടുകെട്ട് ഉണ്ടാക്കാന്‍ നേതൃത്വം നല്‍കുന്ന യു.പി.എ ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധിയേയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും കൊടിക്കുന്നില്‍ സുരേഷ് എം.പി അഭിനന്ദിച്ചു.
2019 ലെ പൊതു തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികളുടെ വോട്ട് ഭിന്നിച്ച് പോകാതിരിക്കാനും ബി.ജെ.പി വീണ്ടും അധികാരത്തില്‍ വരുന്നത് ചെറുക്കാനും കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യത്തൊട്ടാകെയുളള പ്രതിപക്ഷ കക്ഷികളുടെ ഐക്യത്തിന് നേതൃത്വം നല്‍കുമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."