അടുക്കളത്തോട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടന്നു
തൃശൂര്‍: കൊവിഡ് 19 വൈറസ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി 21 ദിവസത്തെ ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വീടുകളില്‍ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അടുക്കളത്തോട്ടം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തൃശൂര്‍ കലക്ടറേറ്റില്‍ കൃഷി വകുപ്പ് മന്ത്രി വി. എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു.
കമ്പോളത്തിലെ പച്ചക്കറി ക്ഷാമം നേരിടാന്‍ ഈ പദ്ധതിയിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍. പദ്ധതി നടപ്പിലാക്കുന്നതിന് കേരള കാര്‍ഷിക സര്‍വകലാശാല വിവിധ പച്ചക്കറികളുടെ വിത്ത് കിറ്റുകള്‍ തയാറാക്കി നല്കി.
ഒരു വീട്ടിലേക്ക് ആവശ്യമായ വെണ്ട, വഴുതന, മുളക്, ചീര, കുമ്പളം, മത്തന്‍, വെള്ളരി എന്നീ പച്ചക്കറികളുടെ 10000 വിത്ത് കിറ്റുകള്‍ മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ തയാറാക്കി വിതരണം ചെയ്യാനായി നല്കി.
ഈ വിത്തുകള്‍ വിവിധ പഞ്ചായത്തുകളിലേക്ക് നല്‍കും. ലോക്ക്ഡൗണ്‍ അവസാനിക്കുമ്പോഴേക്കും വിളവെടുക്കാന്‍ കഴിയുന്ന വിധത്തിലാണ് പച്ചക്കറികളുടെ 10000 തൈകളും കേരള കാര്‍ഷിക സര്‍വകലാശാല വിതരണം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."