പായിപ്പാട്ടെ പ്രതിഷേധം ആസൂത്രിതമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: പായിപ്പാട് നടന്ന അതിഥി തൊഴിലാളികളുടെ പ്രതിഷേധം ആസൂത്രിതമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിഥി തൊഴിലാളികളെ തെരുവിലേക്ക് ഇളക്കിവിടാന്‍ ഒന്നിലധികം ശക്തികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തിലെ കൊവിഡ് പ്രതിരോധ മുന്നേറ്റത്തെ താറടിക്കാനുള്ള കുബുദ്ധികളുടെ ശ്രമമാണ് ഇതിന് പിന്നില്‍. തൊഴിലാളികളെ തെറ്റിദ്ധരിപ്പാക്കാനുള്ള വ്യാജ പ്രചാരണം നടത്തിയവര്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നാട്ടിലേക്ക് പോകണമെന്ന ആവശ്യം മാത്രമാണ് ഇപ്പോള്‍ നടക്കാത്തത്. എല്ലാവരും ഇപ്പോള്‍ എവിടെയാണോ അവിടെതന്നെ കഴിയാനാണ് പ്രധാനമന്ത്രി തന്നെ രാജ്യത്തോട് നിര്‍ദേശിച്ചിട്ടുള്ളത്. അക്കാര്യം അവര്‍ക്കറിയാം. രാജ്യത്താകെ നടപ്പാക്കേണ്ട രീതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ അതിന്റെ ഭാഗമാകാനുള്ള രീതിയാണ് സംസ്ഥാനം സ്വീകരിച്ചത്. മറ്റുള്ള കാര്യങ്ങളെല്ലാം ചിലര്‍ ആസൂത്രിതമായി നടത്തിയതാണ്.
സംസ്ഥാനത്ത് 5178 ക്യാംപുകള്‍ അതിഥി തൊഴിലാളികള്‍ക്കായി പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ ഭക്ഷണം, ആരോഗ്യ സുരക്ഷ, വൈദ്യസഹായം ഇവയെല്ലാം ഉറപ്പാക്കാന്‍ നടപടിയെടുത്തു. ഒരിടത്തും ഭക്ഷണം കിട്ടാതെ പട്ടിണി കിടക്കേണ്ട അവസ്ഥയില്ല. തൊഴിലാളികള്‍ക്ക് അവരുടെ നാട്ടിലെ ഭക്ഷണത്തോടാണ് താത്പര്യം. ഇവ എത്തിച്ചു നല്‍കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഇപ്പോഴുള്ള പ്രശ്‌നം ചില ക്യാംപുകളിലെ ആളുകളുടെ എണ്ണക്കൂടുതലാണ്. ഇത് പരിഹരിക്കും. നിശ്ചിത എണ്ണത്തില്‍ കവിയാത്ത രീതിയില്‍ ക്യാംപുകളെ പുനഃക്രമീകരിക്കും.
താമസസ്ഥലങ്ങളില്‍ വാര്‍ത്തയും മറ്റും കാണുന്നതിന് ടി.വി ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഒരുക്കും. തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാന്‍ അവരുടെ ഭാഷ അറിയുന്ന ഹോം ഗാര്‍ഡുകളെ നിയോഗിക്കും. ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കും. അതിഥി തൊഴിലാളികളുമായി ചര്‍ച്ച നടത്തി കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്തി സഹകരിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."