കളിയും ചിരിയും കരച്ചിലും കൂടികലര്‍ന്ന അധ്യയനവര്‍ഷം
കൊല്ലം: അവധിക്കാലം കഴിഞ്ഞതോടെ കളിയും ചിരിയും കരച്ചിലുമായെത്തിയ കുരുന്നുകള്‍ പുതിയ അധ്യായന വര്‍ഷത്തിന് ജില്ലയില്‍ തുടക്കംകുറിച്ചു. മികവിന്റെ വര്‍ഷമായി പ്രഖ്യാപിച്ച ഈ അധ്യയന കാലത്തെ പ്രവേശനോത്സവത്തിന്റെ ആപ്തവാക്യം 'അക്കാദമിക മികവ്, വിദ്യാലയ മികവ്' എന്നതാണ്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും ഗണ്യമായ വര്‍ധനവാണ് ഇത്തവണ ഉണ്ടായത്. പൊതുവിദ്യാലയങ്ങളില്‍ ഇത്തവണ വിവിധതരം ആഘോഷങ്ങളോടെയാണ് അധ്യയനവര്‍ഷത്തെ വരവേറ്റത്.
മധുരവും സമ്മാനങ്ങളും മാത്രമല്ല കുതിര സവാരിപോലും ഏര്‍പ്പെടുത്തിയ സ്‌കൂളുകളും ജില്ലയിലുണ്ടായിരുന്നു. അഞ്ചാലുമ്മൂട് പനയം പണയില്‍ സര്‍ക്കാര്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം ഫിഷറിസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ അടുത്ത അധ്യയന വര്‍ഷം ഇപ്പോഴുള്ളതിന്റെ ഇരട്ടി കുട്ടികളെത്തുമെന്ന് മന്ത്രി പറഞ്ഞു. പാവപ്പെട്ടവന്റെ മക്കള്‍ക്ക് മികവുറ്റ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഫലം കാണുകയാണ്. സര്‍ക്കാര്‍, എയിഡഡ് സ്‌കൂളുകളിലേക്ക് രണ്ടു ലക്ഷത്തോളം കുട്ടികള്‍ പുതിയതായി എത്തിയതു തന്നെയാണ് ഇതിനു തെളിവ്. മികവിന്റെ കേന്ദ്രങ്ങളായി സ്‌കൂളുകള്‍ മാറ്റിയെടുക്കുന്നതിനൊപ്പം ഓരോ കുട്ടിയേയും മികവുള്ളവരാക്കി തീര്‍ക്കാനുള്ള പ്രവര്‍ത്തനവും നടക്കുകയാണ്. പരിസരമലിനീകരണത്തിനും ലഹരി ഉപയോഗത്തിനുമെതിരേ പ്രവര്‍ത്തിക്കാന്‍ തയാറാകുന്ന തലമുറയെയാണ് പൊതുവിദ്യാലയങ്ങളിലൂടെ പാകപ്പെടുത്തിയെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.
എം. മുകേഷ് എം.എല്‍.എ അധ്യക്ഷനായി. സര്‍ക്കാര്‍ നടത്തുന്ന ദിശാബോധമുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായി എല്ലാ വിദ്യാലയങ്ങളും ആധുനിക സൗകര്യങ്ങളിലേക്ക് മാറുകയാണെന്നും പൊതുവിദ്യാലയങ്ങളിലേക്കുള്ള കുട്ടികളുടെ തിരിച്ചു വരവ് ഏറെ പ്രതീക്ഷ പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ജൂലിയറ്റ് നെല്‍സണ്‍, ജില്ലാ പഞ്ചായത്ത് അംഗം ഡോ. കെ. രാജശേഖരന്‍, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ്, പനയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷീല, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രസാദ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. എസ്. ശ്രീകല, സ്‌കൂള്‍ പ്രഥമാധ്യാപിക ആഷാ ജോര്‍ജ്ജ് പങ്കെടുത്തു.
കൊല്ലം ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് ഹൈസ്‌കൂളിലെ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനവും ഹൈടെക് ക്ലാസ്മുറികളുടേയും ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിന്റെയും സമര്‍പ്പണവും എം. മുകേഷ് എം. എല്‍. എ നിര്‍വഹിച്ചു.
പി. ടി. എ. പ്രസിഡന്റ് രാധാകൃഷ്ണന്‍ അധ്യക്ഷനായി. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ബി. ഷൈലജ, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ ഗോപി, അധ്യാപകരായ എസ്. മാത്യൂസ്, എം. പി. ശശിധരന്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ പങ്കെടുത്തു.
കേരളപുരം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ കൊറ്റങ്കര ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീനാ പ്രസാദ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷാജഹാന്‍ അധ്യക്ഷനായി. ശശിധരന്‍പിള്ള വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിച്ചു.
കൊല്ലം സബ് ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം തെക്കേവിള ഭരണിക്കാവ് പി.കെ.പി.എം എന്‍.എസ്.എസ്.യു.പി സ്‌കൂളില്‍ നടന്നു. വര്‍ണ്ണത്തൊപ്പിയും നിറമുളള ബലൂണുകളും മധുരം നല്‍കിയും ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് നവാഗതരെ വരവേറ്റത്. സ്‌കൂള്‍ പി.റ്റി.എ പ്രസിഡന്റ് കെ.പി. ഗിരിനാഥ് അധ്യക്ഷനായ യോഗം എം. നൗഷാദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ മാനേജര്‍ പ്രഫ. വി. രാമചന്ദ്രന്‍ നായര്‍, കൗണ്‍സിലര്‍ ജെ. സൈജു, എ.ഇ.ഒ എം.എം. സിദ്ധിഖ്, ഡി.പി.ഒ അനിത.എച്ച്.ആര്‍, ബി.പി.ഒ എ. ജോസഫ്, പ്രധാന അധ്യാപിക ആശാറാണി,ബിജി. ആര്‍. കൃഷ്ണകുമാര്‍, വിനയചന്ദ്രന്‍, കെ. പ്രസാദ്, ബാലകൃഷ്ണന്‍ നായര്‍, സന്തോഷ് ബി സംസാരിച്ചു.
അഞ്ചല്‍ ഗവ. വെസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.എസ് സതീശ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം ഗിരി ജാമുരളി,പ്രിന്‍സിപ്പല്‍ എ.നൗഷാദ്, ഹെഡ്മിസ്ട്രസ് ശൈലജ സംസാരിച്ചു.
സിവില്‍ സര്‍വിസ് പരീക്ഷയില്‍ റാങ്ക് ജേതാവായ എസ്. സുശ്രീയേയും പ്ലസ് ടു പരീക്ഷയില്‍ ഫുള്‍ മാര്‍ക്ക് നേടിയ വെസ്റ്റ് സ്‌കൂളിലെ വിദ്യാര്‍ഥിനിയായ അമലാ മോഹനനേയും ചടങ്ങില്‍ അനുമോദിച്ചു.
അഞ്ചല്‍ ഗവ.എല്‍.പി.സ്‌കൂള്‍ പ്രവേശനോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജാ ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. പി. ടി.എ പ്രസിഡന്റ് ലിജു ജമാല്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വൈ വര്‍ഗിസ് ,മുന്‍ ഗ്രാമ പഞ്ചായത്തംഗം എ.സക്കീര്‍ ഹുസൈന്‍ ഹെഡ്മാസ്റ്റര്‍ എം.എസ് നസീം സംസാരിച്ചു.
കൊട്ടാരക്കര നഗരസഭാതല സ്‌കൂള്‍ പ്രവേശനോത്സവം പടിഞ്ഞാറ്റില്‍കര ഗവ. യു.പി. സ്‌കൂളില്‍ നഗരസഭാ അധ്യക്ഷ ബി. ശ്യാമളയമ്മ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീകല എം.എസ് അധ്യക്ഷയായി. നഗരസഭാ ഉപാധ്യക്ഷന്‍ സി മുകേഷ്, വാര്‍ഡ് കൗണ്‍സിലര്‍ ഗീതാ ഗീതാ സുധാകരന്‍, കൗണ്‍സിലര്‍മാരായ സൈനുലാബ്ദീന്‍, ഷംല എസ് ,നെല്‍സന്‍ തോമസ്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജി. വേണുകുമാര്‍, പി.ടി.എ പ്രസിഡന്റ് എസ്. ജെ ശ്രീകുമാര്‍, സീനിയര്‍ അസിസ്റ്റന്റ് പി.സിന്ധു, പൂര്‍വ വിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ് രവീന്ദ്രന്‍ പിള്ള, സെക്രട്ടറി ജെ.പത്മകുമാര്‍,ജെ.സി.ഐ റോയല്‍ സിറ്റി പ്രസിഡന്റ് ഷനോജ് ഷംസുദീന്‍ സംസാരിച്ചു.കൊട്ടിയത്ത് മൈലാപ്പൂര് എ.കെ.എം.എച്ച്.എസ്.എസില്‍ നടന്ന പ്രവേശനോത്സവം സ്‌കൂള്‍ മാനേജര്‍ മുന്‍ എം.എല്‍.എ ഡോക്ടര്‍ എ. യൂനുസ് കുഞ്ഞ് ഉദ്ഘാടനം ചെയ്തു.തൃക്കോവില്‍വട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.സുലോചന പ്രവേശനോത്സവ സന്ദേശം നല്‍കി. സ്റ്റാഫ് സെക്രട്ടറി എസ്.അഹമ്മദ് ഉഖൈല്‍ അധ്യക്ഷനായി. ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് ശ്രീലാല്‍, പൂര്‍വ വിദ്യാര്‍ഥി സംഘടനാ സെക്രട്ടറി ജെ .ജിഷാദ് സംസാരിച്ചു. സര്‍ട്ടിഫിക്കറ്റ് വിതരണവും തുടര്‍ന്ന് രക്ഷകര്‍തൃ യോഗവും നടന്നു.
കൊല്ലത്തെ ചവറ തെക്കുംഭാഗം ഗവ. യു.പി.എസില്‍ പ്രവേശനോത്സവം വാദ്യഘോഷങ്ങളും അക്ഷരത്തൊപ്പിയും അലങ്കാരങ്ങളും കുതിര സവാരിയുമൊക്കെയായി കുരുന്നുകള്‍ക്ക് വേറിട്ട ഒരു അനുഭവമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."