വഴിവിട്ട ജീവിതം നിയന്ത്രിക്കാന്‍ ധാര്‍മിക വിദ്യഭ്യാസം നല്‍കുക: സാബിഖലി ശിഹാബ് തങ്ങള്‍
കാളികാവ്: വര്‍ധിച്ചു വരുന്ന വഴിവിട്ട ജീവിതം നിയന്ത്രിക്കാന്‍ ധാര്‍മിക വിദ്യഭ്യാസം നല്‍കണമെന്ന് സാബിഖലി ശിഹാബ് തങ്ങള്‍. സമൂഹത്തിലെ വനികള്‍ക്ക് മതബോധം നല്കാന് സംഘടനാപ്രവര്‍ത്തകര്‍ സൗകര്യമൊരുക്കണമെന്നും മതബോധമുള്ള കുടുംബിനികളെ വാര്‍ത്തെടുക്കുന്നതില്‍ വഫിയ്യ പോലെയുള്ള സ്ഥാപനങ്ങള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. അടയ്ക്കാകുണ്ട് വാഫി ക്യാംപസില്‍ നടന്ന എസ്.കെ.എസ്.എസ്.എഫ് നിലമ്പൂര്‍ എരിയ പ്രതിനിധി ക്യാംപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു തങ്ങള്‍.
നിലമ്പൂര്‍ ഏരിയയിലെ മേഖല, ക്ലസ്റ്റര്‍, യൂനിറ്റ് പ്രതിനിധികള്‍ക്ക് പുറമെ ഏരിയയിലെ എസ്.വൈ.എസ്, എസ്.എം.എഫ് പ്രതിനിധികളും ക്യാംപില്‍ പങ്കെടുത്തു. 'വ്യക്തി, സമൂഹം, സംസകാരം 'എന്ന പ്രമേയത്തിലാണ് ക്യാംപ് സംഘടിപ്പിച്ചിട്ടുള്ളത്. സമസ്ത സമന്വയം എന്ന വിശയത്തില്‍ പ്രൊഫ. അബ്ദുല്‍ ഹക്കീം ഫൈസി ആദൃശേരിയും സംഘടനാ പ്രവര്‍ത്തനത്തിന്റെ രീതി ശാസത്രം എന്ന വിഷയത്തില്‍ അഹമ്മദ് വാഫി കക്കാടും പൊതു മുസ്ലിം എന്ന വിഷയത്തില്‍ ഒ.മുഹമ്മദലി ഫൈസി അമ്പലക്കടവും വിഷയാവതരണം നടത്തി.
എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് നിലമ്പൂര്‍ ഏരിയ സെക്രട്ടറി മുഹമ്മദലി ഫൈസി അഞ്ചച്ചവിടി, ബഹാഉദ്ദീന്‍ ഫൈസി ഉദരംപൊയില്‍, മുജീബ് ഫൈസി ഉദരംപൊയില്‍, ഇബ്രഹീം ഫൈസി റിപ്പണ്‍, എ.പി ബാപ്പു ഹാജി, സലാം ഫൈസി ഇരിങ്ങാട്ടിരി, കബീര്‍ മാളിയേക്കല്‍, അബൂബബക്കര്‍ അടയ്ക്കാകുണ്ട് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."