കൊവിഡ്: സര്‍ക്കാരിന് അഞ്ച് നിര്‍ദേശങ്ങളുമായി ആര്‍.എം.പി
കോഴിക്കോട്: കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാരിന് മുന്നില്‍ അഞ്ചു നിര്‍ദേശവുമായി ആര്‍.എം.പി.ഐ സംസ്ഥാന കമ്മിറ്റി.
വിദേശത്തുനിന്നുള്ള രോഗത്തിന്റെ സാമൂഹ്യ വ്യാപന സാധ്യത തടയാന്‍ ഉന്നതതലത്തില്‍ ജാഗ്രതയുണ്ടാവണം, ഭരണ നടപടികള്‍ കുറ്റമറ്റതാക്കുന്നതിനും ഭരണപരമായ തീരുമാനമെടുക്കുന്ന പ്രക്രിയയിലും പ്രതിപക്ഷത്തേയും മറ്റു രാഷ്ട്രീയ-സാമൂഹ്യ സംഘടനാ പ്രതിനിധികളേയും ഉള്‍പ്പെടുത്തിയുള്ള പൊതുസംവിധാനം ഉണ്ടാക്കണം, സര്‍ക്കാര്‍ പ്രഖ്യാപിച്ച സന്നദ്ധസേനയും പ്രവര്‍ത്തനങ്ങളും ഏകപക്ഷീയവും ഭരണകക്ഷിയുടെ നിയന്ത്രണത്തിലുമാവാതിരിക്കാനുള്ള നടപടികളുണ്ടാവണം, സാമ്പത്തിക സഹായ പാക്കേജ് അടിയന്തിരമായി തയാറാക്കണം, വന്‍കിട ബിസിനസുകാരോട് സാമൂഹ്യ ബാധ്യത ഫണ്ടുകള്‍ ശേഖരിക്കണം തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.
ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ പ്രവാസികളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തണമെന്നും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."