കോളജ് നിലമ്പൂരില്‍ തന്നെ സ്ഥാപിക്കണം: സംരക്ഷണ സമിതി
നിലമ്പൂര്‍: സര്‍ക്കാര്‍ ഉത്തരവ് പ്രകാരം തന്നെ അനുവദിച്ച കോളജ് നിലമ്പൂരില്‍ തന്നെ പ്രവര്‍ത്തനമാരംഭിക്കണമെന്നും ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പഴയ സ്പെഷ്യല്‍ ഓഫിസറെയോ, പുതിയ ഓഫിസറെയോ നിയിമിച്ച് കോഴ്സ് അപ്രൂവ് ചെയ്യുന്നതിനും, സ്ഥലം വിട്ടു നല്‍കുന്നതിനും, ക്ലാസുകള്‍ ആരംഭിക്കുന്നതിനും നടപടിയെടുക്കണമെന്ന് കോളജ് സംരക്ഷണ സമിതി ആവശ്യപ്പെട്ടു. താതല്കാലിക കെട്ടിടം ഒരുക്കാന്‍ നഗരസഭയോടും, കോളജ് പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്നതിന് സ്പോണ്‍സേര്‍ഡ് കമ്മിറ്റി പുന:സംഘടിപ്പിക്കാന്‍ അധികൃതരോട് ആവശ്യപ്പെടാനും സമിതി തീരുമാനിച്ചു. എംപിമാരായ പിവി അബ്ദുല്‍ വഹാബ്, എംഐ ഷാനവാസ്, എംഎല്‍എമാരായ പിവി അന്‍വര്‍, എപി അനില്‍കുമാര്‍, പികെ ബഷീര്‍ എന്നിവരുടെ ഫണ്ടില്‍ നിന്നും പ്രാഥമികാവശ്യങ്ങള്‍ക്ക് ഫണ്ട് അനുവദിക്കാന്‍ ആവശ്യപ്പെടാനും തീരുമാനിച്ചു. സിപിഎ ലോക്കല്‍ സെക്രട്ടറിയും നഗരസഭാ കൗണ്‍സിലറുമായ പി.എം ബഷീര്‍ അധ്യക്ഷനായി. ജോസ്.കെ. അഗസ്റ്റിന്, എം. മുജീബ് റഹ്മാന്, സി.വി അശോകന്, ആര്. പാര്‍ഥസാരഥി, ഗോവര്ദ്ധനന് പൊറ്റേക്കാട്, ഇന്ദുചൂഡന്, ശ്രീവല്സന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."