HOME
DETAILS
MAL
ബില്ലുകള്‍ മാറാനുള്ള തിയതി നീട്ടിയെങ്കിലും ധനവകുപ്പിന്റെ ഉത്തരവ് ഇറങ്ങിയില്ല; വെട്ടിലാകുന്നത് സ്‌കൂളുകളിലെ പ്രഥമാധ്യാപകര്‍
backup
March 31 2020 | 00:03 AM
രാജു ശ്രീധര്‍
കൊല്ലം: സാമ്പത്തിക വര്‍ഷാവസാനത്തിനിടെ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ബില്ലുകള്‍ മാറാനുള്ള കാലാവധി ഏപ്രില്‍ 15 വരെ നീട്ടിയെങ്കിലും ഈ സംബന്ധിച്ച ധനവകുപ്പിന്റെ ഉത്തരവ് ഇറങ്ങാത്തത് വിദ്യാഭ്യാസ വകുപ്പിലെ പ്രഥമാധ്യാപകരെ ബുദ്ധിമുട്ടിലാക്കുന്നു. കൂടാതെ ശമ്പള ബില്ലുകള്‍ ഒഴിച്ചുള്ളവ ഓണ്‍ലൈന് പകരം നേരിട്ട് സമര്‍പ്പിക്കണമെന്ന ധനവകുപ്പിന്റെ നിര്‍ദേശം കൊവിഡിന്റെ സാഹചര്യത്തില്‍ പ്രായോഗികമല്ലെന്നും പ്രഥമാധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സര്‍ക്കാര്‍ ബില്ലുകള്‍ മാറാനുള്ള കാലാവധി ജൂണ്‍ 30 വരെ നീട്ടിയിട്ടും അനങ്ങാതിരുന്ന സംസ്ഥാന ധനവകുപ്പിന്റെ കടുംപിടിത്തത്തില്‍ ഇടതുപക്ഷ സര്‍വിസ് സംഘടനകളും അമര്‍ഷത്തിലാണ്. ഇന്നലെ വൈകിട്ട് വരെ പ്രഥമാധ്യാപകര്‍ ഇതു സംബന്ധിച്ച ആശങ്കയിലായിരുന്നു. ഉത്തരവ് ഇന്നും ഉണ്ടായില്ലെങ്കില്‍ തങ്ങള്‍ തന്നെ പണം കണ്ടെത്തി നടത്തുന്ന ഉച്ചഭക്ഷ പദ്ധതിയടക്കമുള്ളവ കാരണം ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടമാണ് ഇവര്‍ക്ക് ഉണ്ടാകുക.
കേന്ദ്ര ധനമന്ത്രാലയവുമായിട്ടുള്ള ഏകോപനമില്ലായ്മയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് സര്‍വിസ് സംഘടനാ നേതാക്കള്‍ പറയുന്നത്. സ്‌കൂളുകളില്‍ സമഗ്ര ശിക്ഷാ കേരളം പദ്ധതി പ്രകാരമുള്ള ഗ്രാന്റ് മാറാന്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് കഴിയാത്ത സാഹചര്യമാണ് നിലവില്‍. വിദ്യാഭ്യാസ വകുപ്പിനെ അവശ്യ സര്‍വിസില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ പ്രഥമാധ്യാപകര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ല. കൂടാതെ പല അധ്യാപകരും സ്‌കൂളില്‍ നിന്നും ഏറെ അകലെയായതും ബില്ലുകള്‍ നേരിട്ടെത്തിക്കുന്നതിന് തടസമാകുന്നുണ്ട്.
സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തിന്റെ ചെലവിനത്തില്‍ നേരത്തേ മുന്‍കൂര്‍ പണം അനുവദിക്കാറുണ്ടായിരുന്നു. ലഭിച്ച തുകയുടെ കണക്കുകള്‍ മേലധികാരിക്ക് നല്‍കിയാല്‍ മതിയായിരുന്നു. എന്നാല്‍ നിലവില്‍ പ്രഥമാധ്യാപകര്‍ തന്നെ പണം കണ്ടെത്തിയാണ് ഉച്ചഭക്ഷണ പദ്ധതി നടത്തുന്നത്. ഇതാകട്ടെ പ്രഥമാധ്യാപകരെ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. നിയമപ്രകാരം പ്രഥമാധ്യാപകര്‍ ഉച്ചഭക്ഷണത്തിന് വിനിയോഗിച്ച തുകയുടെ ബില്ല് മാറിയെടുക്കാന്‍ അധ്യയന വര്‍ഷത്തില്‍ ഒരു പാട് കടമ്പകള്‍ കടക്കേണ്ടതുമുണ്ട്. ഒന്നുമുതല്‍ ഒന്നര ലക്ഷം രൂപ വരെ സ്വയം കണ്ടെത്തിയാലും ബില്ല് മാറിയെടുക്കാന്‍ എ.ഇ ഓഫിസില്‍ പലതവണ കയറിയിറങ്ങണം. എ. ഇ ഓഫിസിലെ ഉച്ചഭക്ഷണ ഓഫിസര്‍ കനിയണമെങ്കിലും കാലതാമസമെടുക്കും.
അതിനാല്‍ ഏപ്രില്‍ 15ന് പകരം 30 വരെയെങ്കിലും കാലാവധി നീട്ടണമെന്ന ആവശ്യമാണ് ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."