HOME
DETAILS

കൊവിഡ് പ്രതിരോധത്തിന് സഊദിയില്‍ യൂനിവേഴ്സിറ്റികള്‍

  
backup
March 31 2020 | 00:03 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b8%e0%b4%8a
 
 
റിയാദ്: രാജ്യത്ത് വ്യാപകമായി കൊണ്ടിരിക്കുന്ന കൊവിഡ് ബാധ തടയുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയത്തിന് പൂര്‍ണ സഹായം നല്‍കി വിദ്യാഭ്യാസ മന്ത്രാലയം. 
യൂനിവേഴ്‌സിറ്റികള്‍ക്ക് കീഴിലെ ആശുപത്രികളും കെട്ടിടങ്ങളും വിട്ടു നല്‍കിയാണ് വിദ്യാഭ്യാസ മന്ത്രാലയം പൂര്‍ണ പിന്തുണ നല്‍കുന്നത്. രാജ്യത്തെ വിവിധ സര്‍വകലാശാലകള്‍ ഏത് അടിയന്തിര ഘട്ടത്തിലും ആരോഗ്യ മന്ത്രാലയത്തെ സഹായിക്കാനായി പദ്ധതികളും  തയാറാക്കിയിട്ടുണ്ട്. മുവ്വായിരത്തിലധികം ബെഡുകള്‍ സജ്ജീകരിച്ചതടക്കം വിവിധ മുന്‍കരുതലുകളാണ് സര്‍വകലാശാലകള്‍ സ്വീകരിച്ചത്.
     നിലവില്‍ രാജ്യത്തെ കോവിഡ് -19 വൈറസ് ബാധിതരുടെ എണ്ണം 1203 ആണ്. എന്നാല്‍ സര്‍വകലാശാലകള്‍ മുവ്വായിരത്തിലധികം ബെഡുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ, ക്വാറന്റൈനിനായി  ഇരുപത് യൂനിവേഴ്‌സിറ്റികള്‍ തങ്ങളുടെ 77 ലധികം കെട്ടിടങ്ങളും വിട്ടുനല്‍കിയിട്ടുണ്ട്. 
     സഊദിയില്‍ ചികിത്സയിലുള്ള കൊവിഡ് ബാധിതരില്‍ 37 പേര്‍ പൂര്‍ണ മോചിതരായി. ഇന്നലെ സ്വദേശി പൗരന്‍ കൂടി മരണപ്പെട്ടതോടെ രാജ്യത്തെ കൊവിഡ് മരണം നാലായി ഉയര്‍ന്നിട്ടുണ്ട്. 
ഇതിനകം സഊദി ആരോഗ്യ മന്ത്രാലയം 51,000 വിപുലമായ ലബോറട്ടറി പരിശോധനകള്‍ നടത്തി. ജനസംഖ്യാ അനുപാതത്തില്‍ ബന്ധപ്പെടുത്തുമ്പോള്‍  ഏറ്റവും കൂടുതല്‍ ടെസ്റ്റുകള്‍ നടത്തുന്ന ലോകത്തിലെ മികച്ച 10 രാജ്യങ്ങളില്‍ ഏറ്റവും മുന്നിലാണ് സഊദി അറേബ്യായെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് സഊദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദ് അല്‍ ആലി പറഞ്ഞു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  25 minutes ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  26 minutes ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  29 minutes ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  9 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  10 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  10 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  10 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  10 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  11 hours ago