ബസുകളില്‍ ടിക്കറ്റ് നല്‍കുന്നില്ല; നടപടിയുമായി പെരിന്തല്‍മണ്ണ പൊലിസ്
അങ്ങാടിപ്പുറം: ബസ് യാത്ര സുരക്ഷിത യാത്രയാക്കുന്നതിന്റെ ഭാഗമായി ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം പെരിന്തല്‍മണ്ണയിലും സമീപ പ്രദേശത്തും പരിശോധന ശക്തമാക്കി. പെരിന്തല്‍മണ്ണ ബൈപ്പാസ് ജങ്ഷനിലും അങ്ങാടിപ്പുറം പോളി ടെക്നിക് ബസ്സ്റ്റോപ്പിലുമാണ് ബുധനാഴ്ച്ച രാവിലെ മുതല്‍ പരിശോധന നടത്തിയത്.
പരിശോധനയില്‍ 30 ലേറെ ബസ് പിടികൂടി പിഴയടപ്പിച്ചു. ബസ് യാത്രക്കാരെ ബുദ്ധിമുട്ടിക്കാത്ത രീതിയിലായിരുന്നു പരിശോധന. ബസ് സ്റ്റോപ്പില്‍ നിര്‍ത്തുന്ന ബസിനരികില്‍ ചെന്ന് യാത്രക്കാരോട് അഭിപ്രായം ചോദിച്ച ശേഷമാണ് നടപടിയെടുത്തിരുന്നത്.
കോഴിക്കോട് പാലക്കാട് ദേശീയ പാതയിലോടുന്ന ബസുകളില്‍ വരെ ടിക്കറ്റ് നല്കാത്തതിനാല് പിഴയടപ്പിച്ചിട്ടുണ്ട്. ചില ബസുകളില്‍ കടലാസ് ചീട്ടു പോലെ വാഹനവുമായി യാതൊരു ബന്ധവുമില്ലാത്തെ ടിക്കറ്റുകളും പിടികൂടിയിട്ടുണ്ട്. ചെക്കിങ് ഉണ്ടെന്ന് മറ്റു വാഹനങ്ങളില്‍ നിന്നും വിവരണം ലഭിച്ചതോടെയാണ് ഇത്തരത്തിലുള്ള ടിക്കറ്റുകളും പുറത്തിറക്കുന്നതെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്ത ബസ് അപകടത്തില്‍പ്പെട്ടാല്‍ യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ പോലും ലഭിക്കുകയുമില്ല.
ബസ് ജീവനക്കാരില്‍ നിന്നും എന്തെങ്കിലും വിധത്തില്‍ ബുദ്ധിമുട്ടുണ്ടായി പൊലിസ് സ്റ്റേഷനിലെത്തി പരാതി നല്കുവാനും ഈ ടിക്കറ്റ് ഏറെ ഗുണം ചെയ്യുമെന്നും പൊലിസ് പറയുന്നു.
പെരിന്തല്‍മണ്ണ സി.ഐ സാജു കെ. എബ്രഹാം, ട്രാഫിക് എസ്.ഐ ജോണ്സന് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലിസ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."