നിപാ: കാലിക്കറ്റ് സര്‍വകലാശാലയിലും നിയന്ത്രണം; സേവനങ്ങള്‍ക്ക് വിപുലമായ ഫോണ്‍ സംവിധാനം
തേഞ്ഞിപ്പലം: നിപാ വൈറസ് ബാധയുടെ പശ്ചാലത്തലത്തില്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. നേരിട്ടുവരാതെ വിവരങ്ങള്‍ കൃത്യമായി അറിയുന്നതിന് വിദ്യാര്‍ഥികള്‍ക്ക് സഹായകമായ ഫോണ്‍ സംവിധാനം വിപുലപ്പെടുത്തി. വളരെ അടിയന്തര സാഹചര്യങ്ങള്‍ ഉള്ളവര്‍ക്ക് മാത്രമേ സര്‍വകലാശാലയില്‍ ബന്ധപ്പെട്ട വിഭാഗങ്ങളില്‍ നേരിട്ട് സന്ദര്‍ശനം അനുവദിക്കുകയുള്ളൂ. എല്ലാവരുടെയും സുരക്ഷ ലക്ഷ്യമാക്കിയുള്ള നടപടിയുമായി പരമാവധി സഹകരിക്കണമെന്ന് വൈസ് ചാന്‍സലര്‍ ഡോ. കെ.മുഹമ്മദ് ബഷീര്‍ അഭ്യര്‍ത്ഥിച്ചു. നിപാ ബാധയുടെ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി വിളിച്ചുചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പ്രോവൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍, രജിസ്ട്രാര്‍ ഡോ.ടി.എ.അബ്ദുല്‍ മജീദ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ.വി.വി.ജോര്‍ജ്ജുകുട്ടി, ഫിനാന്‍സ് ഓഫീസര്‍ കെ.കെ.സുരേഷ് തുടങ്ങിയവരും പങ്കെടുത്തു. സര്‍വകലാശാലാ പാര്‍ക്കും താല്‍ക്കാലികമായി അടച്ചു.
വിദ്യാര്‍ഥികള്‍ക്ക് വിവിധ സേവനങ്ങള്‍ക്കായി ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പറുകള്‍: 04942407 എന്ന് ഡയല്‍ ചെയ്തതിന് ശേഷം അതത് വിഭാഗങ്ങളിലെ മൂന്നക്ക നമ്പര്‍ കൂടി ഡയല്‍ ചെയ്യണം.
- ബി.എ വിഭാഗം-0494 2407 223, 225
- ബി.എസ്.സി-214, 291
- ബി.കോം-210, 211
- ബി.ടെക്-234, 467
- പി.ജി-492, 493
- എക്‌സാം തപാല്‍-222
- എക്‌സാം എന്‍ക്വയറി-227
- ഡിജിറ്റല്‍ വിംഗ്-315, 204, 485
- ചലാന്‍ കൗണ്ടര്‍-233
- മൈഗ്രേഷന്‍ ആന്റ് ഇക്വലന്‍സി-330
- അഡ്മിഷന്‍ വിഭാഗം (ഡി.ഒ.എ)-016, 017
- റിസര്‍ച്ച് ഡയറക്ടറേറ്റ്-497
- വിദൂരവിദ്യാഭ്യാസം-357, 452
- വിദൂരവിദ്യാഭ്യാസം എന്‍ക്വയറി-356
- ഫിനാന്‍സ്-114
- ചലാന്‍ ഇ-പെയ്‌മെന്റ്-173
- സി.ഡി.സി-138
- ഡി.പി.ഇ-501
- സി.പി.ഇ-547
- യൂണിവേഴ്‌സിറ്റി ലൈബ്രറി-287, 290
- എഞ്ചിനീയറിംഗ് വിഭാഗം-306, 307, 308.
- ഇ.പി.ആര്‍ (ബി.ടെക് ഒഴികെയുള്ള പ്രൊഫഷണല്‍ കോഴ്‌സുകള്‍)-477, 568, 216
- ഇ.ഡി.ഇ (വിദൂരവിദ്യാഭ്യാസം പരീക്ഷാ വിഭാഗം)-448, 191
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."