മെഡിക്കല്‍ കോളജില്‍ എം.സി.ഐ പരിശോധന തുടങ്ങി
മഞ്ചേരി: അഞ്ചാംവര്‍ഷ എം.ബി.ബി.എസ് പ്രവേശനത്തിനു മുന്നോടിയായുള്ള സൗകര്യങ്ങള്‍ വിലയിരുത്താന്‍ എം.സി.ഐ സംഘം മഞ്ചേരി മെഡിക്കല്‍ കോളജില്‍ പരിശോധന തുടങ്ങി. മെഡിക്കല്‍ കോളജിലെ അടിസ്ഥാന സൗകര്യങ്ങള്‍, കിടത്തി ചികിത്സിക്കാനുള്ള സൗകര്യം, ഡോക്ടര്‍മാരുടെ എണ്ണം, ഹോസ്റ്റല്‍ സൗകര്യം, സ്റ്റാഫ് ക്വാര്‍ട്ടേഴ്സുകള്‍ എന്നിവയും സംഘം പരിശോധിക്കും. ഡോക്ടര്‍മാരെ നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവു വന്നതിനു പിന്നാലെയാണ് മെഡിക്കല്‍ കൗണ്‍സില്‍ പരിശോധന നടക്കുന്നത്. ഡോക്ടര്‍മാരുടെ കുറവാണ് പ്രധാന പോരായ്മയായി നിലനിന്നിരുന്നത്. പരിശോധനകളുടെ ഭാഗമായി നിയമനം നല്കിയവരില് പകുതി ഡോക്ടര്‍മാരും കഴിഞ്ഞ ദിവസം ചുമതലയേറ്റിരുന്നില്ല. മറ്റു മെഡിക്കല്‍ കോളജുകളില്‍നിന്നു വിടുതല്‍ നല്കാന് ആരോഗ്യ, വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.
ഡോക്ടര്‍മാരുടെ കുറവുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളായിരിക്കും സംഘം പ്രധാനമായും പരിശോധിക്കുക.
മെഡിക്കല്‍ കോളജിനെ സംബന്ധിച്ചിടത്തോളം അഞ്ചാംഘട്ട പരിശോധന ഏറെ നിര്‍ണായകമാണ്. ഡോക്ടര്‍മാരുടെ കുറവ് ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തെ എം.സി.ഐ അംഗീകാരത്തിന് അനുമതി നിഷേധിച്ചിരുന്നത്. പരിശോധന ഇന്നും തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."