HOME
DETAILS

വിമാന സർവ്വീസുകൾ നിശ്ചലം; ഗൾഫ് രാജ്യങ്ങളിൽ മലയാളികളുടേതടക്കം മൃതദേഹങ്ങൾ മോർച്ചറികളിൽ നിറയുന്നു

  
backup
March 31 2020 | 05:03 AM

the-bodies-of-malayalees-are-filled-with-mortars-2020
     റിയാദ്: കോവിഡ്  19 വൈറസ് ബാധ വ്യാപകമാകുന്നത് തടയുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തി വെച്ചത് മൂലം മോർച്ചറികളിൽ മൃതുദേഹങ്ങൾ കുന്നു കൂടുന്നു. വിമാന സർവ്വീസുകൾ ലഭ്യമല്ലാത്ത മൂലം പ്രവാസ ലോകത്ത് വെച്ച് മരണപ്പെടുന്ന മലയാളികളുടേതടക്കമുള്ളവരുടെ മൃതുദേഹങ്ങൾ വിവിധ ആശുപത്രികളിൽ കെട്ടി കിടക്കുകയാണ്. നാട്ടിലെ ഉറ്റവർ മൃതദേഹം ഒരു നോക്ക് പോലും കാണാനാകാതെ കണ്ണീരു വാർത്ത് വിഷമിച്ചിരിക്കുമ്പോൾ തന്നെ വിവിധ ആശുപത്രികളിലെ മൃതുദേഹങ്ങൾ അനാഥമായ അവസ്ഥയിൽ കെട്ടി കിടക്കുകയാണ്. നാട്ടിൽ നിന്ന് കഴിയുന്നിടത്തോളം കുടുംബങ്ങളുടെ അനുമതി നേടി ഇവിടങ്ങളിൽ തന്നെ ഖബറടക്കാനുള്ള ശ്രമത്തിലാണ് സാമൂഹിക പ്രവർത്തകർ. പക്ഷെ, നാട്ടിൽ എത്തിക്കണമെന്ന് മിക്ക മൃതദേഹങ്ങളുടെയും അവകാശികൾ ആവശ്യപ്പെട്ടിരിക്കുന്നതിനാൽ ഇവിടെ സംസ്‌കരിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്ന് സാമൂഹിക പ്രവർത്തകർ വ്യക്തമാക്കി. 
     സഊദിയുടെ കിഴക്കൻ നഗരമായ ദമാമിൽ മാത്രം മലയാളികളുടേതടക്കം 20ലേറെ മൃതദേഹങ്ങളാണ് ഊഴം കാത്തു കിടക്കുന്നത്. ദമാം ഖത്വീഫ് മെഡിക്കൽ കോംപ്ലക്‌സിലെ മാത്രം കണക്കുകളാണിത്. ഇതിൽ മലയാളികളുടേത് കൂടാതെ വിവിധ ഇന്ത്യൻ സംസ്ഥാനക്കാരുമുണ്ട്. തന്നെ ചുമതലയേൽപിച്ച 15 ലേറെ മൃതദേഹങ്ങൾ ദമാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ ഉണ്ടെന്ന് സാമൂഹിക പ്രവർത്തകൻ നാസ് വക്കം പറഞ്ഞു. പാലക്കാട് സ്വദേശി ബാല കൃഷ്ണന്‍, പള്ളിപ്പുറം സ്വദേശി മൂഹമ്മദ് വാജിദ് കടന്നലില്‍, കോഴിക്കോട് സ്വദേശി ഗോപാല്‍ ഗലേരിയയുടെ മൃതദേഹവും ഇതിൽ ഉൾപ്പെടും. അസം സ്വദേശി മുഹമ്മദ് ഹൈദര്‍ അലി, പഞ്ചാബ് സ്വദേശികളായ പരന്‍ജീത് സിങ്, ഹര്‍പാൽ സിങ്, തമിഴ്‌നാട് സ്വദേശി ജയഗണേഷ്, ഉത്തര്‍ പ്രദേശ് സ്വദേശി മഷൂഖ് അലി, നാടുകടത്തൽ കേന്ദ്രത്തിൽ നിന്ന് ജാമ്യത്തിലിറങ്ങി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ച യു.പി. സ്വദേശി സന്ദീപ് കുമാർ എന്നിവരുടെ മൃതുദേഹങ്ങളും മോർച്ചറിയിൽ ഊഴം കാത്ത് കിടക്കുകയാണ്. ആറു വർഷത്തിലധികം തൊഴിൽ തർക്കങ്ങളിൽ പെട്ട് അലഞ്ഞ യു.പി. സ്വദേശി സന്ദീപ് കുമാറിനെ നാടുകടത്തൽ കേന്ദ്രത്തിൽ നിന്ന് ജാമ്യത്തിൽ പുറത്തിറക്കിയ ശേഷം ഗുരതര അനാരോഗ്യാവസ്ഥയിലാണെന്ന് ദമാമിലെ ബദർ അൽറാബി ക്ലിനിക്കിൽ നടത്തിയ പരിശോധനയിൽ വെളിപ്പെടുകയും ദമാം മെഡിക്കൽ കോംപ്ലക്സിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.രണ്ട് മാസത്തോളം ഇവിടെ ചികിത്സയിൽ കഴിഞ്ഞുവെങ്കിലും ഒടുവിൽ മരണപ്പെടുകയായിരുന്നു. 
     പാലക്കാട്‌ പള്ളിപ്പുറം സ്വദേശിയായ ബാലകൃഷ്ണന്‍ ജുബൈലില്‍ മറ്റൊരാളുമായി ചേര്‍ന്ന് വർക്ക് ഷോപ്പ് നടത്തിവരുന്നതിനിടെ മാനസിക സമ്മർദ്ദം മൂലം ആത്മഹത്യ ചെയ്യുകയായിരുന്നു. തന്റെ പാർട്ണർ നാട്ടിൽ പോയി വരാതായതിനെ തുടര്‍ന്ന് സ്ഥാപനം മുന്നോട്ട് കൊണ്ട് പോവാന്‍ കഴിയാത്ത മാനസിക സമ്മർദത്താൽ ആത്മഹത്യ ചെയ്യുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് ഇന്ത്യൻ എംബസി ഏറ്റെടുത്തുവെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാവുേമ്പാഴേക്കും വിമാനസർവിസുകൾ നിലച്ചതോടെ മോർച്ചറിയിൽ തന്നെ സൂക്ഷിക്കുകയായിരുന്നു. . 
     കൂടാതെ, വിവിധ രാജ്യക്കാരുടെ മൃതുദേഹങ്ങളും ഇവിടെ നിന്നും നാട്ടിലേക്കയക്കാതെ മോർച്ചറിയിൽ വെച്ചിരിക്കുകയാണ്.  ഫിലിപ്പീൻസ് (രണ്ട്), ബംഗ്ലാദേശ് (മൂന്ന്), നേപ്പാൾ (ഒന്ന്)‍, പാകിസ്താൻ (ഒന്ന്) തുടങ്ങിയ രാജ്യക്കാരുടെയും മൃതദേഹങ്ങളും തന്റെ ചുമതലയിൽ ഇവിടെ ഉള്ളതായി നാസ് വെളിപ്പെടുത്തി. അതേസമയം, കാർഗോ വിമാനങ്ങളിൽ മൃതദേഹം വേണമെങ്കിൽ നാട്ടിലെത്തിക്കാനാകുമെന്നും അതിന് അധികൃതർ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. സർക്കാരും ഇക്കാര്യത്തിനായി മുന്നിട്ടിറങ്ങണമെന്നാണ് പ്രവാസികൾ ആവശ്യപ്പെടുന്നത്.  കഴിഞ്ഞ ദിവസം യു.എ.ഇയില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കാര്‍ഗോ വിമാനങ്ങള്‍ വഴി നാട്ടിലേക്ക് അയക്കുന്ന നടപടികള്‍ ആരംഭിച്ചിരുന്നു.കാര്‍ഗോ വിമാനം ഏര്‍പ്പാടാക്കുന്ന ചരക്ക് ഇറക്കുമതി-കയറ്റുമതി കമ്പനിയുടെ സമ്മതം ഉണ്ടെങ്കിലേ ഇപ്പോഴത്തെ അവസ്ഥയില്‍ നാട്ടിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുപോകാനാകൂ എന്നതും ഇന്ത്യയില്‍ നിലനില്‍ക്കുന്ന ലോക്ഡൗണ്‍ സാഹചര്യവും തടസമായപ്പോഴാണ് കാര്‍ഗോ വിമാനങ്ങള്‍ വഴി കാര്‍ഗോ വിമാനങ്ങള്‍ വഴി മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ പ്രവാസി ബിസിനസുകാരുടെ സഹകരണം ആവശ്യപ്പെട്ട് കഴിഞ്ഞദിവസം അഷ്‌റഫ് താമരശ്ശേരി രംഗത്തെത്തിയതോടെയാണ് ഇതിനു വഴി തുറന്നത്. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  a day ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago