അറിവും ആര്‍ദ്രതയും ഡോക്ടര്‍മാര്‍ സ്വന്തമാക്കണം: കെ.സി റോസകുട്ടി
ഏങ്ങണ്ടിയൂര്‍: അറിവും ആര്‍ദ്രതയും സംലഭ്യതയുമാണ് ഡോക്ടര്‍മാര്‍ക്ക് അവശ്യം വേണ്ട ഗുണങ്ങളെന്ന് കേരള വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി റോസകുട്ടി അഭിപ്രായപ്പെട്ടു. ആരോഗ്യ രംഗത്ത് കേരളത്തില്‍ സാമാന്യം മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങള്‍ ഉണ്ടെങ്കിലും ബന്ധപ്പെട്ടവരുടെ സഹായകരമല്ലാത്ത മനോഭാവം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു.
ഏങ്ങണ്ടിയൂര്‍ എം.ഐ മിഷന്‍ ആശുപത്രിയില്‍ സംഘടിപ്പിച്ച 'ഡോക്‌ടേഴ്‌സ് ഡേ' പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. ഗുരുവായൂര്‍ എം.എല്‍.എ കെ.വി അബ്ദുള്‍ ഖാദര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബെസ്റ്റ് ഡോക്ടര്‍ ദമ്പതികളായി തെരഞ്ഞെടുക്കപ്പെട്ട ഡോ. പി.സി ഗില്‍വാസ്, ഡോ. സെറീന ഗില്‍വാസ് എന്നിവരെ ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ വി.പി നന്ദകുമാര്‍ പൊന്നാടയണിയിച്ച് സ്വീകരിച്ചു.
ആശുപത്രിയിലാദ്യമായി മുട്ടുമാറ്റിവക്കല്‍ ശസ്ത്രക്രിയ നടത്തിയ ഡോ. ഷെലിന്‍ മുഹമ്മദിന് വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി റോസകുട്ടി ഉപഹാരം സമ്മാനിച്ചു.
ജില്ലയില്‍ കൊതുകു നിവാരണയജ്ഞത്തിന് നേതൃത്വം നല്‍കിയ സിസ്റ്റര്‍ ചെറുപുഷ്പം, ജോല്‍സ്‌ന ബിജോയ്, എ.പി പ്രസീദ എന്നിവര്‍ക്ക് ചടങ്ങില്‍ സ്വീകരണം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."