രണ്ടാം ലാപ്പില്‍ കൂട്ടയോട്ടം...
മലപ്പുറം: വോട്ടോട്ടം അവസാന ലാപ്പിലേക്കു കടന്ന മലപ്പുറത്തു വോട്ടുതേടി സ്ഥാനര്‍ഥികളുടെ നെട്ടോട്ടം. ഇടതു, വലതു മുന്നണികള്‍ക്കു പുറമേ എന്‍.ഡി.എ സ്ഥാനാര്‍ഥിയും പ്രചാരണ രംഗത്തു സജീവമായ ജില്ലയില്‍ വേനല്‍ചൂടിനെ വകവയ്ക്കാത്ത പ്രചാരണമാണ് നടക്കുന്നത്. മൂന്നു മുന്നണി സ്ഥാനാര്‍ഥികള്‍ക്കു പുറമേ ആറു സ്വതന്ത്ര്യ സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ടെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമല്ല.
യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലംതല പര്യടനത്തിന്റെ നാലാംദിവസമായ ഇന്നലെ മങ്കടയിലായിരുന്നു പ്രചാരണം. കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ ഇന്നലെ പ്രചാരണ പരിപാടിയുടെ ഭാഗമായത് ഇന്നലെ യു.ഡി.എഫ് കേന്ദ്രങ്ങളില്‍ ആവേശം വിതറി. രാവിലെ പത്തിനു കൂട്ടിലങ്ങാടിയില്‍നിന്നാണ് പ്രചരണം ആരംഭിച്ചത്. യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.പി.എ മജീദ്, എം.എല്‍.എമാരായ ടി.എ അഹമ്മദ് കബീര്‍, മഞ്ഞളാംകുഴി അലി, കെ.എസ് ശബരീനാഥ്, വി.കെ സജീന്ദ്രന്‍, എല്‍ദോസ് കുന്നപ്പള്ളി, പ്രൊഫ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍, പി. ഉബൈദുല്ല എന്നിവരും പ്രചാരണത്തിനുണ്ടായിരുന്നു. മക്കരപ്പറമ്പില്‍ സമാപന സമ്മേളം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്.
കൊണ്ടോട്ടി മണ്ഡലത്തിലായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി ഫൈസലിന്റെ പര്യടനം. മണ്ഡലത്തിലെ 39 കേന്ദ്രങ്ങളിലാണ് സ്ഥാനാര്‍ഥിക്ക് സ്വീകരണമൊരുക്കിയത്. ഉണ്ണ്യത്തിപറമ്പിലും ആന്തിയൂര്‍കുന്നിലും പുളിക്കല്‍ അങ്ങാടിയിലും ആവേശകരമായ സ്വീകരണമാണ് ഒരുക്കിയത്. കൊണ്ടോട്ടി നഗരസഭയിലെ മുസ്‌ലിയാരങ്ങാടിയിലായിരുന്നു സമാപനം. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം സി. ദിവാകരന്‍, എന്‍. പ്രമോദ്ദാസ്, പി.കെ മോഹന്‍ദാസ്, എ.പി ദാമോദരന്‍, പി. ചന്ദ്രദാസന്‍, കുന്നത്ത് അപ്പുട്ടി, കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.കെ ലതിക, എം. മെഹബൂബ്, കോണ്‍ഗ്രസ് എസ്. ജില്ലാ കമ്മിറ്റി അംഗം എ.പി സുകുമാരന്‍ എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.
എന്‍.ഡി.എ സ്ഥാനാര്‍ഥി അഡ്വ. എന്‍. ശ്രീപ്രകാശ് ഇന്നലെ വള്ളിക്കുന്ന് മണ്ഡലത്തിലായിരുന്നു പര്യടനം നടത്തിയത്. ഇന്നു വേങ്ങര, മലപ്പുറം മണ്ഡലങ്ങളിലാണ് പ്രചരണം. ബി.ജെ.പി കോര്‍ കമ്മിറ്റി യോഗം നാളെ മലപ്പുറത്ത് ചേരും. യു.ഡി.എഫ് സ്ഥാനാര്‍ഥി നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഫോം നമ്പര്‍ 26ല്‍ 14-ാം പേജില്‍ കോളങ്ങള്‍ പൂരിപ്പിക്കാതെ ഒഴിവാക്കിയിട്ടുള്ളത് വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റകരമാണെന്നും ഇതിനെതിരേ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കള്‍ ഇന്നലെ മലപ്പുറം എസ്.ഐക്കു പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."