HOME
DETAILS
MAL
ജര്‍മന്‍ ബേക്കറി സ്ഫോടനം; വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍
backup
July 02 2016 | 07:07 AM
മുംബൈ: പൂനെയിലെ ജര്‍മന്‍ ബേക്കറി സ്ഫോടന കേസിലെ ഹൈക്കോടതി വിധിക്കെതിരേ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. കേസിലെ പ്രതി മിര്‍സ ഹിമായത്ത് ഇനായത്ത് ബെയ്ഗിനെ വധശിക്ഷയ്ക്കു വിധേയമാക്കണമെന്നാണ് ആവശ്യം. 2010 ഫെബ്രുവരി 13ന് നടന്ന സ്ഫോടനത്തില്‍ 17 പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതിയുടെ വധശിക്ഷ ഇളവുചെയ്തു ജീവപര്യന്തമാക്കിയ ഹൈക്കോടതി വിധി ചോദ്യംചെയ്തു സംസ്ഥാന സര്‍ക്കാര്‍, സ്റ്റാന്‍ഡിങ് കൗണ്‍സില്‍ മുഖേനയാണ് സുപ്രിംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."