നിസാമുദ്ദീന്‍ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത മലയാളി ഡല്‍ഹിയില്‍ മരിച്ചു
ന്യൂഡല്‍ഹി: നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് മതസമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശി പനി ബാധിച്ച് മരിച്ചു. പത്തനംതിട്ട വെട്ടിപ്രം സ്വദേശി ഡോ. സലീം ആണ് മരിച്ചത്. ഒരാഴ്ച മുമ്പായിരുന്നു മരണം. അതേസമയം ഇദ്ദേഹം കൊവിഡ് 19 ബാധിതനായിരുന്നോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
ലോക്ക് ഡൗണ്‍ ആയതിനാല്‍ ഡല്‍ഹിയില്‍ വെച്ച് തന്നെ സംസ്കാര ചടങ്ങുകള്‍ നടത്തുകയായിരുന്നു.
ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന തിരുവനന്തപുരം, പത്തനംതിട്ട സ്വദേശികള്‍ നിരീക്ഷണത്തിലാണ്.
മൂന്നംഗസംഘം ഇക്കഴിഞ്ഞ ഏഴിനാണ് നിസാമുദ്ദീനിലേക്ക് പോയത്. തിരുവനന്തപുരത്തെ ഒരു മൗലവി, പത്തനംതിട്ടയിലെ അധ്യാപകന് എന്നിവരാണ് ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നത്.
നേരത്തെ തബ്ലീഗ് ജമാ അത്ത് സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. തെലങ്കാനയില്‍ കൊവിഡ് 19 നെ തുടര്‍ന്ന് മരിച്ച ആറ് പേര് നിസാമുദ്ദീനിലെ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു എന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."