വിദ്യാഭ്യാസ വായ്പ; പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന്
കല്പറ്റ: വിദ്യാഭ്യാസ വായ്പ്പയെടുത്തവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് എത്രയും പെട്ടന്ന് പരിഹാരം കാണണമെന്ന് എജൂക്കേഷന്‍ ലോണ്‍ ഹോള്‍ഡേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റി കേന്ദ്ര, സംസ്ഥാന സര്‍ക്കാറിനോടാവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് വിശദമായ കാര്യങ്ങള്‍ ഇരു സര്‍ക്കാരുകളുടെയും ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്.
ജില്ലയില്‍ വിദ്യാഭ്യാസ വായ്പ്പയെടുത്ത സാധാരണക്കാരുടെയും ചെറുകിട നാമമാത്ര കര്‍ഷകരുടെയും പാവപ്പെട്ടവരുടെയും പേരില്‍ ബാങ്കുകള്‍ നടത്തുന്ന ജപ്തിയും, സര്‍ഫാസിയും ഉള്‍പ്പടെയുള്ള നടപടികള്‍ കാണിച്ച് ഭീഷണിപ്പെടുത്തുന്നത് നിര്‍ത്തിവയ്ക്കണം. വിദ്യാഭ്യാസ വായ്പയുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഉണ്ടാകുന്നതുവരെ കാത്തിരിക്കാതെ ധൃതിവച്ചുള്ള നടപടികള്‍ സാധരണക്കാര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഇല്ലാതാക്കാനാണന്നും അസോസിയേഷന് ആരോപിച്ചു.
ഇതിന് വിരുദ്ധമായി ബാങ്കുകള്‍ ജപ്തി നടപടികളുമായി മുന്നോട്ട് പോയാല്‍ ഗുരുതരമായ ഭവിഷത്തുകള്‍ ഉണ്ടാകുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പു നല്കി.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ടി.ഡി മാത്യൂ, ശ്രീധരന് ഇരുപുത്ര, വര്‍ഗീസ് മാത്യൂ, എം.വി പ്രഭാകരന്, ഫ്രാന്‍സീസ് പുന്നോലിന്, വര്‍ഗീസ് മാസ്റ്റര്‍, ബേബി, മോഹനന് സു.ബത്തേരി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."