തവക്കല്‍ മുസ്തഫ: വിവരണം മതിയായില്ല
'ഞായര്‍ പ്രഭാതം' ലക്കം 192ല്‍ പ്രസിദ്ധീകരിച്ച കേരളത്തിലെ സൂഫി കവികളെ കുറിച്ച കുറിപ്പ് വായിച്ചു. കഴിഞ്ഞ കാലത്തെ മിക്ക സൂഫികവികളുടെയും കവിതകള്‍ അലഞ്ഞു തിരഞ്ഞു കണ്ടെത്തി സൂഫി രചനകളുടെ തനതുശൈലിയില്‍ പാടുകയും അര്‍ഥം പറയുകയും ചെയ്യുന്ന കേരളത്തിലെ ഏക വ്യക്തിയായ തവക്കല്‍ മുസ്തഫയെ പരിചയപ്പെടുത്തുന്നതില്‍ 'ഞായര്‍ പ്രഭാതം' പരാജയപ്പെട്ടു എന്നു തന്നെ പറയേണ്ടിയിരിക്കുന്നു. ആയിരക്കണക്കായ രചനകള്‍ ഈ മഹാന്റെ ശേഖരത്തിലുണ്ട്. കേരളത്തില്‍ പല വേദികളിലും നിറഞ്ഞുനില്‍കുന്ന സൂഫിയാന കലാമുകളവതരിപ്പിക്കുന്ന പ്രഗത്ഭര്‍ ഇദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്. താവഴിയായി ലഭിച്ച സംഗീതധാര സ്വീകരിച്ചാണ് തവക്കല്‍ മുസ്തഫ ഇന്നും സൂഫി കവിതകള്‍ക്ക് ഈണം നല്‍കുന്നതെന്ന വസ്തുത ഞായര്‍ പ്രഭാതം വിസ്മരിച്ചു.
കവിതകളെ കവിയുടെ ലക്ഷ്യത്തിലവതരിപ്പിക്കുന്നതാണ് തവക്കല്‍ മുസ്തഫ സ്വീകരിച്ച നടപ്പ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് കേവല ആസ്വാദനമല്ല ആ കവിതകള്‍; ആത്മീയനിര്‍വൃതിയുടെ മന്ത്രോച്ചാരണങ്ങള്‍ കൂടിയാണ്. ആ ശേഖരത്തിലെ അനര്‍ഘമുത്തുകളായ ഇച്ചാമസ്താന്റെ കവിതകള്‍ കാണാതെ പോയതും വലിയൊരു പൊരായ്മയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."