HOME
DETAILS

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി സ്മാര്‍ട്ട് കാര്‍ഡ് പുതുക്കല്‍

  
backup
March 30 2017 | 20:03 PM

%e0%b4%b8%e0%b4%ae%e0%b4%97%e0%b5%8d%e0%b4%b0-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af-%e0%b4%87%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7%e0%b5%81%e0%b4%b1%e0%b4%a8%e0%b5%8d%e2%80%8d-9


കല്‍പ്പറ്റ: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി (ചിസ്, എസ്-ചിസ്)യുടെ സ്മാര്‍ട്ട് കാര്‍ഡ് പുതുക്കല്‍ കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി ബ്ലോക്കുകളിലെ ഗ്രാമ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും തുടങ്ങിയതായി ജില്ലാ ലേബര്‍ ഓഫിസര്‍ അറിയിച്ചു. നിലവില്‍ സ്മാര്‍ട്ട് കാര്‍ഡുള്ള കുടുംബങ്ങളിലെ ഒരംഗം ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡും റേഷന്‍ കാര്‍ഡും സഹിതം പഞ്ചായത്തിലെ പുതുക്കല്‍ കേന്ദ്രത്തിലെത്തണം. 30 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഫീസില്ല.
പുതിയ സ്മാര്‍ട്ട് കാര്‍ഡ് ലഭിക്കുന്നതിന് 2016 സെപ്റ്റംബറില്‍ അക്ഷയ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള സ്മാര്‍ട്ട് കാര്‍ഡ് വിതരണം ഏപ്രില്‍ ആദ്യവാരം തുടങ്ങും.
പുതുതായി തുടങ്ങിയ എസ്ചിസ് പദ്ധതി പ്രകാരം ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ഗുണഭോക്താക്കളില്‍ 60 വയസ്സു പിന്നിട്ടവര്‍ക്ക് നേരത്തെയുള്ള 30,000 രൂപയുടെ ആനുകൂല്യത്തിനു പുറമേ 30,000രൂപയുടെ അധിക ചികിത്സാ സഹായവും ലഭിക്കും. ഈ ആനുകൂല്യത്തിന് 2017 ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യമുണ്ടാകും. പുതുക്കല്‍ കേന്ദ്രങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്തുമായോ പഞ്ചായത്തിലെ കുടുംബശ്രീയുമായോ ബന്ധപ്പെടണം. ടോള്‍ഫ്രീ നമ്പര്‍ 18002002530.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  an hour ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  an hour ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  an hour ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  2 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  2 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  2 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  2 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  3 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  3 hours ago