HOME
DETAILS
MAL
ഇഫ്താര്‍ നടത്തുന്നില്ലെന്ന് ആര്.എസ്.എസ്
backup
July 02 2016 | 07:07 AM
ന്യൂഡല്‍ഹി: സംഘടനയ്ക്കു കീഴില്‍ ഇഫ്താര്‍ പാര്‍ട്ടി നടത്താനുള്ള നീക്കമുണ്ടെന്ന വാര്‍ത്ത ആര്.എസ്.എസ് നിഷേധിച്ചു. ആര്.എസ്.എസ് പ്രചാര്‍ പ്രമുഖ് മന്മോഹന് വൈദ്യയാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരത്തില്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര സൂഫി സമ്മേളനം നടത്തിയ പോലെ മുസ്ലിംകളിലെ ചിലരെ കൂട്ടുപിടിച്ച് ഇഫ്താര്‍ പാര്‍ട്ടി നടത്താന്‍ ആര്.എസ്.എസ് പദ്ധതിയിടുന്നുണ്ടെന്നായിരുന്നു വാര്‍ത്ത. എന്നാല്‍, ഇഫ്താര്‍ പാര്‍ട്ടി നടത്തുന്നത് മുസ്ലിം രാഷ്ട്രീയ മഞ്ച് എന്ന സ്വതന്ത്ര മുസ്ലിം സംഘടനയാണെന്നും ആര്.എസ്.എസ് നേതാവ് വ്യക്തമാക്കി. ആര്.എസ്.എസിനു കീഴിലെ സംഘടനയാണ് മുസ്ലിം രാഷ്ട്രീയ മഞ്ച്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."