കൊവിഡ് 19: അബ്ദുള്‍ അസീസുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് അന്വേഷണം
തിരുവനന്തപുരം: കൊവിഡ് 19 ബാധിച്ച് തിരുവനന്തപുരം പോത്തന്‍കോട് ഒരാള്‍ മരിച്ച സാഹചര്യത്തില്‍ അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. മരിച്ച ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും അക്കാര്യം സ്വമേധയാ പൊലിസിനെയോ ആരോഗ്യപ്രവര്‍ത്തകരെയോ വിവരം അറിയിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
അബ്ദുൽ അസീസിന്റെ നാട്ടുകാര്‍ എല്ലാവരും മൂന്നാഴ്ച ക്വാറന്റീനില്‍ കഴിയണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് വ്യക്തമാക്കിയിരുന്നു.പോത്തന്‍കോട് പഞ്ചായത്തിലും തിരുവനന്തപുരം കോര്‍പറേഷനിലെ അരിയോട്ടുകോണം, മേലേമുക്ക് പ്രദേശങ്ങളിലും ക്വാറന്റീന് ബാധകമാണ്.
വിദേശബന്ധമോ രോഗികളുമായി സമ്പര്‍ക്കമോ പുലര്‍ത്തിയിട്ടില്ലാത്ത അബ്ദുല്‍ അസീസിന് വൈറസ് ബാധിച്ചത് എവിടെനിന്നെന്ന് വ്യക്തമല്ല
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."