HOME
DETAILS

അക്ഷര വെളിച്ചത്തിന്റെ ഒരു നൂറ്റാണ്ടണ്ട്: പുന്നശ്ശേരി എ.യു.പി സ്‌കൂള്‍ ശതാബ്ദി നിറവില്‍

  
backup
March 30 2017 | 20:03 PM

%e0%b4%85%e0%b4%95%e0%b5%8d%e0%b4%b7%e0%b4%b0-%e0%b4%b5%e0%b5%86%e0%b4%b3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%92%e0%b4%b0


നരിക്കുനി:1917ല്‍ കാക്കൂര്‍ പഞ്ചായത്തില്‍പെട്ട ലോവര്‍ എലിമെന്ററി സ്‌കൂളായി തുടക്കം കുറിച്ച പുന്നശ്ശേരി എ.യു.പി സ്‌കൂള്‍ ശതാബ്ദി ആഘോഷത്തിന് ഏപ്രില്‍ 2 ,3 ,4 തിയ്യതികളില്‍ വിവിധ പരിപാടികളോടെ തിരശ്ശീല വീഴുകയാണ്. 2016 ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനാഘോഷ വേദിയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടതാണ് ശതാബ്ദി ആഘോഷം.
1900-1916 കാലയളവില്‍ പീടികക്കണ്ടി രാമന്‍ നായര്‍ എഴുത്തുപള്ളി സ്ഥാപിച്ച് എഴുത്തച്ഛനായി സേവനം ചെയ്ത പോന്നതാണ് സ്‌കൂളിന്റെ മുന്‍ ചരിത്രം.ഇന്ന് നരിക്കുനി പഞ്ചായത്ത് പരിധിയിലെ വടേക്കണ്ടി പറമ്പിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും പുന്നശ്ശേരി എന്ന സ്ഥല നാമത്തോടെയാണ് സ്‌കൂള്‍ അറിയപ്പെടുന്നത്.
ആദ്യ വര്‍ഷം സമീപപ്രദേശങ്ങളില്‍ നിന്നായി 48 കുട്ടികളാണ് പഠിതാക്കളായി ഉണ്ടണ്ടായിരുന്നത്. 1934ല്‍ ആറാം ക്ലാസും 1935ല്‍ ഏഴാം ക്ലാസും 1936ല്‍ എട്ടാം ക്ലാസും അനുവദിക്കപ്പെട്ടു. 1941 വരെ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ വന്ന് എട്ടാം ക്ലാസ് പരീക്ഷ നടത്തുകയായിരുന്നു പതിവ്.1942 മുതല്‍ സര്‍ക്കാര്‍ തലത്തിലുള്ള ഇ.എസ്.എല്‍.സി പരീക്ഷ ഇവിടെ ആരംഭിച്ചു.നന്മണ്ടണ്ട ഹൈസ്‌കൂളില്‍ വെച്ചായിരുന്നു ഈ പരീക്ഷ നടത്തിയത്. അന്ന് നൂറ് ശതമാനം വിജയിച്ചതിലൂടെ സംസ്ഥാന തലത്തില്‍ തന്നെ സ്‌കൂള്‍ ശ്രദ്ധിക്കപ്പെട്ടു. 1957 ല്‍ ഇ.എസ് .എല്‍.സി പരീക്ഷ നിര്‍ത്തലാക്കി.ഇക്കാലയളവില്‍ സ്‌കൂള്‍ മാനേജര്‍മാരായി പ്രവര്‍ത്തിച്ചവരില്‍ നാരായണന്‍ നായര്‍,ശ്രീമതി ചിന്നമ്മു അമ്മ,പ്രേമ എന്നിവര്‍ ഉള്‍പ്പെടുന്നു.കണ്ണൂര്‍ സ്വദേശി കരുണാകരനാണ് നിലവില്‍ മാനേജര്‍.
കുട്ടികള്‍ക്ക് പാര്‍ക്ക്, കഥപറയുന്ന ചുമരുകള്‍, സ്‌കൂള്‍ ബസ്, ബാന്‍ഡ് സെറ്റ്,എല്‍.കെ.ജി, യു.കെ.ജി ഇംഗ്ലീഷ് മീഡിയം ഡിവിഷനുകള്‍ തുടങ്ങിയവയൊക്കെ ഇന്നീ സ്‌കൂളിന് സ്വന്തമായുണ്ടണ്ട്. കലാ,കായിക,പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ നേട്ടങ്ങള്‍ കൊയ്ത ഈ വിദ്യാലയത്തില്‍ ഇപ്പോള്‍ 230 പഠിതാക്കളുണ്ടണ്ട്. നൂറിന്റെ നിറവില്‍ നൂറ് മരം,കുട്ടികള്‍ക്കുള്ള സിനിമാപ്രദര്‍ശനം, പൂര്‍വ വിദ്യാര്‍ഥി സംഗമം, കിഡ്‌സ് ഫെസ്റ്റ്, കുട്ടികളുടെ സ്‌പോര്‍ട്‌സ്, മെഗാ മെഡിക്കല്‍ ക്യാംപ്,സാംസ്‌കാരിക യാത്ര,കര്‍ഷകരെ ആദരിക്കല്‍,ശുചീകരണ യജ്ഞം ,രചനാമത്സരങ്ങള്‍ എന്നിങ്ങനെ വിവിധ പരിപാടികള്‍ ആഘോഷ കാലയളവില്‍ നടത്തിയിട്ടുണ്ടണ്ട്. പൂര്‍വ വിദ്യാര്‍ഥി-അധ്യാപക സംഗമം,ഊട്ടുപുര ശിലാസ്ഥാപനം,സുവനീര്‍ പ്രകാശനം ,സാംസ്‌കാരിക സമ്മേളനം,യാത്രയയപ്പ് യോഗം,കലാപരിപാടികള്‍ എന്നിവയാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂരം കലക്കലില്‍ തുടരന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; തീരുമാനം സി.പി.ഐ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം

Kerala
  •  2 months ago
No Image

യുഎഇയിൽ വാഹനപകടം; ഒരാളുടെ നില ഗുരുതരം

uae
  •  2 months ago
No Image

ഊട്ടി, കൊടൈക്കനാല്‍ വിനോദ സഞ്ചാരികള്‍ക്ക് ഇ-പാസ് തുടരും; തുടരുന്നത് ഹൈകോടതിയുടെ പുന:പരിശോധന ഉത്തരവ് വരുന്നത് വരെ

National
  •  2 months ago
No Image

500 രൂപയുടെ കള്ളനോട്ട് ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ യുവതി അറസ്റ്റില്‍

Kerala
  •  2 months ago
No Image

ആറാം തീയതി വരെ മഴ; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ലക്ഷദ്വീപ് തീരത്ത് കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

വയോജന ദിനത്തിൽ ദുബൈ എമിഗ്രേഷൻ പരിപാടികൾ സംഘടിപ്പിച്ചു

uae
  •  2 months ago
No Image

കൊല്ലം-എറണാകുളം റൂട്ടില്‍ പുതിയ സ്‌പെഷല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ

Kerala
  •  2 months ago
No Image

ഒമാന്‍ നാഷനല്‍ സാഹിത്യോത്സവ് നവംബര്‍ 15ന് സീബില്‍

oman
  •  2 months ago
No Image

രാജ്യത്തിന്റെ മണ്ണില്‍ കാലുകുത്താന്‍ അര്‍ഹതയില്ല; യുഎന്‍ സെക്രട്ടറി ജനറലിന് രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഇസ്‌റാഈല്‍

International
  •  2 months ago
No Image

എയർ അറേബ്യയിൽ 129 ദിർഹമിൽ പറക്കാം

uae
  •  2 months ago