ചെന്നിത്തലക്ക് രാജിവക്കാന്‍ ഇതാണ് മികച്ച അവസരം
ചെങ്ങന്നൂരിലെ തോല്‍വിക്ക് ശരിക്കും പ്രതിപക്ഷം അര്‍ഹരാണ്. പേരെടുത്ത നേതാക്കളാണ് പ്രതിപക്ഷ നിരയില്‍. തങ്ങളുടെ പേരും പെരുമയും കൊണ്ട് മാത്രം തെരഞ്ഞെടുപ്പ് വിജയിക്കില്ലെന്ന് നേതാക്കള്‍ മനസ്സിലാക്കണം. ഭരണകൂടത്തെ ജനങ്ങള്‍ വിലയിരുത്തുന്നത് പോലെ പ്രതിപക്ഷത്തെയും ജനങ്ങള്‍ വിലയിരുത്തുന്നുണ്ട്. വിമര്‍ശിക്കാന്‍ എളുപ്പമാണ്. അത് ക്രിയാത്മകമാവണം. ഇല്ലെങ്കില്‍ ചോദ്യങ്ങള്‍ തിരിഞ്ഞ് കുത്തും. അതാണ് ചെങ്ങന്നൂരില്‍ കണ്ടത്.
സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുവാനുള്ള സന്ദര്‍ഭം ഏറെ ലഭിച്ചിരുന്നു പ്രതിപക്ഷത്തിന്. പക്ഷെ, ഓരോ സന്ദര്‍ഭവും നനഞ്ഞ പടക്കങ്ങളായി മാറുന്നതാണ് കണ്ടത്. നല്ല ഒരു സമരം സംഘടിപ്പിക്കുവാന്‍ പ്രതിപക്ഷത്തിനായിട്ടില്ല. ഒരു നല്ല പ്രഖ്യാപനം നല്‍കാന്‍ പോലും ഇതുവരെയും കഴിഞ്ഞിട്ടില്ല.എല്ലാം പത്രസമ്മേളനങ്ങളില്‍ ഒതുങ്ങി നില്‍ക്കുക മാത്രമാണ് ചെയ്യുന്നത്.കേരളത്തിലെ കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഒരൊറ്റ പ്രഖ്യാപനം മാത്രം മതി.
സ്വന്തം നാട്ടില്‍ പോലും നാലാള്‍ കൂടെയില്ലെന്ന് ബോധ്യപ്പെട്ട സ്ഥിതിക്ക് ധാര്‍മികതയുടെ പേരില്‍ പ്രതിപക്ഷ സ്ഥാനം രാജിവയ്ക്കുന്നു എന്ന് രമേശ് ചെന്നിത്തല പറഞ്ഞാല്‍ യു.ഡി.എഫും കേരള ജനതയും ഹാപ്പി ആവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."