കൊവിഡ് 19; ലോകാരോഗ്യ സംഘടനയുമായി കരാര്‍ ഒപ്പുവെച്ചു സഊദി
ജിദ്ദ: കൊവിഡ് വൈറസ് പ്രതിരോധിക്കാന്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് സഊദി ലോകാരോഗ്യ സംഘടനയുമായി കരാര്‍ ഒപ്പുവെച്ചു. പകര്‍ച്ചവ്യാധി നേരിടുന്ന രാജ്യങ്ങളെ സഹായിക്കുന്നതിനാണ് കരാര്‍. ഇതിന്റെ ഭാഗമായി റിയാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്ററും ലോകാരോഗ്യ സംഘടനയും സംയുക്തമായി വിവിധ പദ്ധതികള്‍ നടപ്പിലാക്കും.
ഈ മാസം ആദ്യം സഊദി അറേബ്യ ലോകാരോഗ്യ സംഘടനയ്ക്ക് 10 മില്യണ്‍ ഡോളര്‍ സംഭാവന പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമെയാണ് പകര്‍ച്ചവ്യാധി നേരിടുന്നതിന് സഹായവും പിന്തുണയും നല്‍കുന്നത്. റിലീഫ് സെന്റര്‍ പ്രതിനിധി എൻജിനീയര്‍ അഹമ്മദ് ബിന്‍ അലി അല്‍ബയസും ലോകാരോഗ്യ സംഘടന പ്രതിനിധി ഡോ. ഇബ്രാഹിം അല്‍ സീഖും കരാര്‍ ഒപ്പുവെച്ചു
കൊവിഡ് വൈറസിനെതിരായ പോരാട്ടത്തില്‍ ലോകാരോഗ്യ സംഘടനയ്ക്ക് രാജ്യത്തിന്റെ സംഭാവനയും പിന്തുണയും ഉണ്ടാകുമെന്ന് റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും റിലീഫ് സെന്റര്‍ ജനറല്‍ സൂപ്പര്‍വൈസറുമായ ഡോ. അബ്ദുല്ല അല്‍ റബിയ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."