HOME
DETAILS

ആര്‍ച്ച് ബിഷപ്പിന്റെ ആശങ്ക

  
backup
June 02 2018 | 22:06 PM

arch-bishopinte-aashanga

 

രാജ്യത്ത് മതേതരത്വം അപകടത്തിലെന്ന് ഡല്‍ഹി ആര്‍ച്ച് ബിഷപ്പിന്റേതായി വന്ന ലേഖനം മധ്യമങ്ങള്‍ ഏറെ പ്രധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യം കടന്നുപോകുന്നത് പ്രക്ഷുബ്ദമായ സാഹചര്യങ്ങളിലൂടെയാണെന്നും എല്ലാ വിശ്വാസികളും പ്രാര്‍ഥിക്കണമെന്നും അഭ്യര്‍ഥിച്ച് ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കൗട്ടോയുടെ ഇടയലേഖനമാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. ഇടയലേഖനത്തിനെതിരേ ബി.ജെ.പിയും ആര്‍.എസ്.എസും ശക്തമായ പ്രതികരണങ്ങളുമായി രംഗത്തുവന്നതും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
ലേകത്തിലെ ഏറ്റവും വലിയ ലിഖിതഭരണഘടനയാണ് ഇന്ത്യയുടേത്. ഇന്ത്യയുടെ എല്ലാ വൈവിധ്യങ്ങളും കണക്കിലെടുത്തുകൊണ്ടാണ് അത് നിര്‍മിക്കപ്പെട്ടിരിക്കുന്നത്. രാജ്യം പൗരന്ന് വകവച്ച് കൊടുക്കുന്ന മൗലികാവകാശങ്ങളാണ് അതിന്റെ ആത്മാവ്. ഈ സത്യം ഭരണഘടനയുടെ മൂന്നാം ഖണ്ഡത്തില്‍ 16 മുതല്‍ 32 വരെയുള്ള വകുപ്പുകളില്‍ 6 ഇനങ്ങളായി എഴുതി ചേര്‍ക്കപ്പെട്ടിട്ടുമുണ്ട്. മത സ്വാതന്ത്ര്യത്തിനുളള അവകാശം (ഞശഴവ േീേ ളൃലലറീാ ീള ഞശഹശഴശീി) മൗലികാവകാശമായി ഭരണഘടന വിശദീകരിച്ചിട്ടുള്ളതും അതിനാലാണ്.
ഭരണഘടനയുടെ 25 മുതല്‍ 28 വരെയുളള വകുപ്പുകളാണ് മത സ്വാതന്ത്ര്യത്തെകുറിച്ച് വ്യക്തമാക്കുന്നത്. ഈ വകുപ്പനുസരിച്ച് ഇഷ്ടമുള്ള മതം സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും പ്രകടിപ്പിക്കാനുമുളള അവകാശം (ആര്‍ട്ടിക്ള്‍ 25) ഓരോ പൗരനും വകവച്ചു നല്‍കുന്നുണ്ട്. മതസ്ഥാപനങ്ങള്‍ കെട്ടിപ്പൊക്കാനും അവ നടത്തിക്കൊണ്ട് പോകാനും (ആര്‍ട്ടിക്ള്‍ 26) പറയുന്നുണ്ട്. എന്നാല്‍, മത നിരപേക്ഷ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതബോധം നടത്തരുതെന്ന് ആര്‍ട്ടിക്ള്‍ 28ലും പറയുന്നു.
എന്നാല്‍, നിയമാധിഷ്ടിതമായ ഈ സ്ഥിതിവിശേഷമിന്ന് കാല്‍പനികത മാത്രമായി മാറുകയാണോ എന്ന് സംശയിക്കുന്നതരത്തിലാണ് രാജ്യം ഭരിക്കുന്നവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. മാത്രമല്ല ഇന്ത്യന്‍ പൊതുസ്ഥിതികളില്‍ അസഹിഷ്ണുത മുമ്പെങ്ങുമില്ലാത്ത രീതിയില്‍ ആധ്യപത്യം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണെന്ന് വിദേശമാധ്യമങ്ങള്‍ പോലും വിലയിരുത്തുന്നു. ഇന്ത്യ നേരിടുന്ന മത വേര്‍തിരിവാണ് അതിന്റെ യഥാര്‍ഥ വിജയത്തിനിന്ന് തടസ്സമായി നില്‍ക്കുന്നതെന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടേതായി വന്ന റിപ്പോര്‍ട്ട് ഇതിനോട് നാം ചേര്‍ത്തുവായിക്കുക.
രാജ്യം കാത്തുസൂക്ഷിച്ചു പോന്ന മതേതര സംസ്‌കാരത്തെയും ബഹുസ്വര സംവിധാനത്തെയും തച്ചു തകര്‍ക്കാനുള്ള ആസൂത്രിത ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഏകസിവില്‍ കോഡ് വാദങ്ങളൊക്കെയും അതിന്റെ ഭാഗമായിട്ടു വേണം കാണാന്‍. കരട് വിവാഹ നിയമം സമര്‍പ്പിക്കാന്‍ മുസ്‌ലിം സംഘടനകളോട് നിയമ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നു. മുസ്‌ലി സമുദായം അവരുടെ വിശ്വാസപരമായി ആചരിച്ചുപോരുന്ന പലതിലും സംശയത്തിന്റെ നിഴലുകള്‍ വീഴ്ത്തി തടയുകയും തീവ്രവാദികളും ഭീകരവാദികളുമായി മുദ്രകുത്തുകയും ചെയ്യുന്നു. ആഴ്ചയില്‍ ഒരിക്കല്‍ മാത്രം നിര്‍വഹിച്ചുപോരുന്നതും അല്‍പസമയങ്ങളില്‍ മാത്രം നിര്‍വഹിക്കുന്നതുമായ 'ജുമുഅ' നമസ്‌കാരം പല സ്ഥലങ്ങളിലും തടയുന്നതും മാംസാഹാരങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതും ഉപയോഗിക്കുന്നവരെ മര്‍ദിക്കുകയും കൊല്ലുകയും ചെയ്യുന്നതും അതില്‍ പെട്ടതാണ്.
നരേന്ദ്ര മോദിയുടെയും സംഘ്പരിവാരിന്റെയും അധികാരാരോഹണം മുതല്‍ ഇത്തരം കാര്യങ്ങള്‍ തുടര്‍ന്നു പോരുന്നതിലെ ആപത് സൂചനകള്‍ പലരും ചൂണ്ടിക്കാണിച്ചിരുന്നതാണ്. ഫാസിസത്തിന്റെ നീരാളി കരങ്ങള്‍ എല്ലാ മേഖലയിലും പിടിമുറുക്കിക്കൊണ്ടിരിക്കുകയാണിന്ന്, ഒരു ഭാഗത്ത് സാമുദായിക ധ്രുവീകരണത്തിനുളള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു. അസ്ഥിത്വം ചോദ്യംചെയ്യപെട്ടേക്കാവുന്ന അധിനി വേശക്കാരായി ന്യൂനപക്ഷങ്ങള്‍ മാറിക്കഴിഞ്ഞു. അത്തരം ആശങ്കകളാണ് രാജ്യത്ത് മതേതരത്വം അപകടത്തിലാണെന്ന് ഡല്‍ഹി ആര്‍ച്ച് വിശപ്പിന്റെ ഇടയലേഖനം സൂചിപ്പിക്കുന്നത്.
പൗരന്‍മാര്‍ എന്ത് കഴിക്കണമെന്നും എഴുതണമമെന്നും പറയണമെന്നും വരെ ഭരണകൂടം തീരുമാനിക്കുന്ന സാഹചര്യം. അസ്വാതന്ത്ര്യത്തിന്റെയും അമിത സ്വാതന്ത്ര്യത്തിന്റെയും ഈ മല്‍പിടിത്തത്തിനിടയില്‍ അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യങ്ങള്‍ ഞെരിഞ്ഞമര്‍ന്നുകൊണ്ടിരിക്കുന്ന കാഴ്ചയാണ് എങ്ങും കണ്ടുകൊണ്ടിരിക്കുന്നത്.
അസഹിഷ്ണുതയുടെ കൂരിരുട്ടുകളിലൂടെ ഇനിയും ഏറെ സഞ്ചരിക്കാന്‍ സാധ്യമല്ലന്ന് തുറന്നുപറഞ്ഞ് പേനകളെ പടവാളാക്കിയ പലരും കടന്നുപോയത് ഇത്തരുണത്തില്‍ ഓര്‍ക്കപ്പെടേണ്ടതാണ്. പലരും ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ മറ്റു ചിലര്‍ എന്നും സംശയത്തിന്റെ നിഴലുകളില്‍ കഴിച്ചുകൂട്ടാന്‍ വിധിക്കപ്പെട്ടവരാണ്. പ്രൊഫ. എം.എം.കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധാബോല്‍ക്കര്‍, കെ.എസ് ഭഗവാന്‍, അഡ്വ. ഷാഹീദ് ആസ്മി, ഹു ചംഗി പ്രസാദ്, പെരുമാള്‍ മുരുകന്‍ എം.ടി.വാസുദേവന്‍ നായര്‍, ഗിരീഷ് കര്‍ണാട്, കമല്‍, ചേതന തീര്‍ഥഹള്ളി എന്നിവര്‍.
ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ഈ രാജ്യത്തിന്റെ പൊതുശത്രുക്കളായി പ്രഖ്യാപിച്ചു പാകിസ്ഥാനിലേക്ക് പോകാന്‍ പറയുന്നവരുമുണ്ട്. അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി, ജാമിയ മില്ലിയ പോലുള്ള ഉന്നത കലാലയങ്ങളുടെ ന്യൂനപക്ഷപ്പദവി എടുത്തുകളഞ്ഞു. മുസ്‌ലിം സ്ഥാപനങ്ങള്‍ തീവ്രവാദ കേന്ദ്രങ്ങളായി മുദ്രകുത്തി തുടങ്ങിവച്ച കൈയേറ്റം പരസ്പരം വൈരം സൃഷ്ടിക്കാനും മത പ്രബോധകര്‍ക്കും പ്രഭാഷകര്‍ക്കും കൂച്ചുവിലങ്ങിടാനുമാണ്. താനിച്ഛിക്കുന്ന മതം സ്വീകരിക്കാനും പ്രചരിക്കാനും വേണ്ടെങ്കില്‍ തിരസ്‌കരിക്കാനുമുള്ള അവകാശത്തെയാണ് നമ്മള്‍ ബഹുസ്വരതയെന്ന് വിളിച്ചത്. ആ വൈവിധ്യത്തെ വെറുപ്പോടെ നോക്കിക്കാണുന്ന ഭരണകൂട അസഹിഷ്ണുത മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും മാത്രമല്ല ഇന്ത്യയുടെ മുഴുവന്‍ ഭയമായി മാറുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ശബരിമല നാളെ വഖഫ് ഭൂമിയാകും, അയ്യപ്പന്‍ ഇറങ്ങിപ്പോകേണ്ടിവരും'; വിവാദ പരാമര്‍ശവുമായി ബി ഗോപാലകൃഷ്ണന്‍

Kerala
  •  a month ago
No Image

ആലപ്പുഴയില്‍ നിര്‍മാണത്തിലിരുന്ന ഓടയില്‍ ഗര്‍ഭിണി വീണു; മുന്നറിയിപ്പ് ബോര്‍ഡുകളുണ്ടായിരുന്നില്ല

Kerala
  •  a month ago
No Image

കുതിച്ചുയര്‍ന്ന് സംസ്ഥാനത്തെ സവാള വില 

Kerala
  •  a month ago
No Image

'ജയതിലക് മാടമ്പള്ളിയിലെ ചിത്തരോഗിയെന്ന് എന്‍ പ്രശാന്ത്; ഐ.എ.എസ് തലപ്പത്ത് പൊരിഞ്ഞ പോര്

Kerala
  •  a month ago
No Image

മൗനം ചോദ്യം ചെയ്തതിന് തന്നെ പുറത്താക്കിയെന്നും നിര്‍മാതാവ് സുരേഷ്‌കുമാര്‍ കിം ജോങ് ഉന്നിനെ പോലെയെന്നും നിര്‍മാതാവ് സാന്ദ്ര തോമസ്

Kerala
  •  a month ago
No Image

പെട്ടി വിഷയം അടഞ്ഞ അധ്യയമല്ല; യാദൃച്ഛികമായി വീണുകിട്ടിയ സംഭവം: എന്‍.എന്‍ കൃഷ്ണദാസിനെ തിരുത്തി എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് സീപ്ലെയിന്‍ സര്‍വീസ് യാഥാര്‍ഥ്യത്തിലേക്ക്; തിങ്കളാഴ്ച തുടക്കം

Kerala
  •  a month ago
No Image

ദുബൈ; മെട്രോ സമയം നീട്ടി

uae
  •  a month ago
No Image

ട്രെയിനില്‍ നിന്ന് ചാടി പോക്‌സോ കേസിലെ പ്രതി രക്ഷപ്പെട്ടു

Kerala
  •  a month ago
No Image

സഊദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ 18 ശതമാനം വര്‍ധന

Saudi-arabia
  •  a month ago