രോഗ ബാധിതനായ യുവാവും അമ്മയും കരുണ തേടുന്നു
കുറ്റ്യാടി: കിടന്നുറങ്ങാന്‍ ഒരു വീടോ സ്വന്തമായി ഒരു സെന്റ് ഭൂമിയോ ഇല്ലാത്ത അമ്മയും മകനും സുമനസുകളുടെ കരുണതേടുന്നു.പാതിരപ്പറ്റ മീത്തലെ വയല്‍ സ്വദേശി മണികണ്ഠ(22)നും അമ്മയുമാണ് നിസഹായാവസ്ഥയില്‍ നിന്ന് മോചനം തേടുന്നത്.
കക്കട്ടിലെ ബേക്കറി തൊഴിലാളിയായിരുന്ന മണികണ്ഠന് ഗുരുതരമായ എല്ലുപൊടിയല് രോഗം പിടിപെട്ടതോടെയാണ് ഈ അമ്മയുടെയും മകന്റെയും ജീവിതം ദുരിതമായത്. പാതിരപ്പറ്റയിലെ കരിങ്കല്‍ ക്വാറിക്കടുത്ത് ഒരു പാറപ്പുറത്ത് പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച കൂരക്കുള്ളിലാണ് ഈ അമ്മയും മകനും ദിവസങ്ങള്‍ തള്ളി നീക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന മണികണ്ഠന്റെ ചികിത്സ ചെലവ് കണ്ടെത്തുന്നതിന് നാട്ടുകാര്‍ ചേര്‍ന്ന് ചികിത്സൈ സഹായകമ്മിറ്റി രൂപികരിച്ചിട്ടുണ്ട്.മുറിച്ചാണ്ടി സലിം (ചെയര്മാന്) ടി.സുധീര്‍( കണ്‍വീനര്‍),ഓര്‍മ്മ റഫീഖ് (ഖജാന്‍ജി) എന്നിവര്‍ ഭാരവാഹികളാണ്.കേരള ഗ്രാമിണബാങ്കിന്റെ കക്കട്ട് ശാഖയില്‍ കമ്മിറ്റിയുടെ പേരില്‍ 40215101027624നമ്പര്‍ എക്കൗണ്ട് തുറന്നിട്ടുണ്ട്.ഐ.എഫ്.എസികോഡ്-കെ.എല്‍.ജി.ബി 0040215.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."