വിജയന് കൊലക്കേസ്: പ്രധാനപ്രതി പിടിയില്‍
ഇരിങ്ങാലക്കുട: കനാല്‍ ബേസ് കോളനിയില്‍ മോന്ത ചാലില്‍ വിജയനെ രാത്രി വീട്ടില്‍ അതിക്രമിച്ചു കയറി വെട്ടിക്കൊലപ്പെടുത്തുകയും പ്രായമായ രണ്ടു സ്ത്രീകളെ വെട്ടിപ്പരുക്കേല്‍പ്പിക്കുകയും ചെയ്ത കേസിലെ പ്രധാന പ്രതിയെ പിടികൂടി. കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരിക്കു സമീപമുള്ള മുടക്കുഴി മലയുടെ മുകളില്‍ നിന്നാണു ബോംബുനിര്‍മാണത്തില്‍ വിദഗ്ധനായ ബോംബ് ജിജോ എന്നറിയപ്പെടുന്ന നെല്ലായി സ്വദേശി ആലപ്പാട്ട് മാടാനി വീട്ടില്‍ ജിജോ (27) പിടിയിലായത്.
മുട്ടക്കുന്ന് സ്റ്റേഷന് പരിധിയില്‍പ്പെട്ട വനാതിര്‍ത്തിയിലെ ഒരു മലയിലെ ഒളിസങ്കേതത്തില്‍നിന്ന് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ്സ് വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തലവന് സി.ഐ എം.കെ സുരേഷ് കുമാര്‍ ജിജോയെ പിടികൂടുകയായിരുന്നു.
പുതുക്കാട്, കൊടകര സ്റ്റേഷനുകളില്‍ നിരവധി കേസുകളും ഇയാളുടെ പേരില്‍ നിലവിലുണ്ട്. അര്‍ധരാത്രിയില്‍ പൊലിസ് തന്നെ വളഞ്ഞതായി മനസിലാക്കിയ ജിജോ പൊലിസിനെ ആക്രമിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രത്യേക അന്വേഷണ സംഘം സാഹസികമായി പ്രതിയെ കീഴടക്കുകയായിരുന്നു.
സംഘത്തില്‍ എസ്.ഐ കെ.എസ് സുശാന്ത്, ക്രൈം ബ്രാഞ്ച് എസ്.ഐ എം.പി മുഹമ്മദ് റാഫി, എ.എസ്.ഐമാരായ പി.സി സുനില്‍, അനീഷ് കുമാര്‍, സീനിയര്‍ സി.പി.ഒമാരായ സി.ആര് പ്രദീപ്, ജയകൃഷ്ണന്, മുരുകേഷ് കടവത്ത്, മുഹമ്മദ് അഷറഫ്, എം.കെ ഗോപി, സി.പി.ഒമാരായ സൂരജ് ദേവ്, ജീവന്, എ.കെ മനോജ് എന്നിവരാണ് ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."