HOME
DETAILS
MAL
റിയാസ് മുസ്ലിയാര് വധം; യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടരുത്
backup
March 30 2017 | 20:03 PM
കോഴിക്കോട്: റിയാസ് മുസ്ലിയാര് വധവുമായി ബന്ധപ്പെട്ട് കേരളപൊലിസിന്റെ അന്വേഷണ സംഘം സംഘ്പരിവാറിന്റെ വര്‍ഗീയതയെ പ്രീണിപ്പിക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്ന് സമസ്തകേരള ജംഇയ്യത്തുല്‍ ഖുത്വബാഅ് സിറ്റി കമ്മിറ്റി അഭിപ്രായപ്പെട്ടു.
യഥാര്‍ഥപ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതിനാവശ്യമായതരത്തില് അന്വേഷം ഊര്‍ജ്ജിതമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അരയിടത്തുപാലം ബദര്‍ പള്ളിയില്‍ ചേര്‍ന്ന ഖത്വീബ് സംഗമം എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് പി.കെ അബ്ദുല്ലാബാഖവി അധ്യക്ഷനായി. ബഷീര്‍ ഫൈസി നടക്കാവ്, കെ.കെ കോയ മുസ്ലിയാര്, അസ്ലം ബാഖവി ചെലവൂര്‍, നജീബ് ഫൈസി പാലാഴി, അറഫാത്ത് ഫൈസി വെള്ളയില്‍ പ്രസംഗിച്ചു. ആര്.വി അബ്ബാസ് ദാരിമി സ്വാഗതവും മുഹമ്മദ് മൗലവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."