നാളികേര ടെക്നോളജി മിഷന് അപേക്ഷകള്‍ ക്ഷണിക്കുന്നു
കൊച്ചി: നാളികേര ടെക്നോളജി മിഷനു കീഴില്‍ നാളികേര സംസ്കരണ യൂനിറ്റുകള്‍ സ്ഥാപിക്കുന്നതിനോ നവീകരിക്കുന്നതിനോ താത്പര്യമുള്ള സംരംഭകരില്‍ നിന്നും നാളികേര വികസന ബോര്‍ഡ് അപേക്ഷകള്‍ ക്ഷണിക്കുന്നു.
രാജ്യത്തെ നാളികേര കൃഷിയേയും വ്യവസായത്തെയും പരിപോഷിപ്പിക്കാനും സഹായിക്കാനും വേണ്ടി 2001ല്‍ നാളികേര വികസന ബോര്‍ഡ് ആരംഭിച്ച പദ്ധതിയാണ് നാളികേര ടെക്നോളജി മിഷന്.
മൂല്യവര്‍ധിത നാളികേരോല്‍പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നതിനുള്ള നാളികേര സംസ്ക്കരണ യൂനിറ്റുകള്‍ സ്ഥാപിക്കുന്നതിനായി സഹായധനമായി പദ്ധതി ചിലവിന്റെ 25 ശതമാനം നിരക്കില്‍ 50 ലക്ഷത്തില്‍ കവിയാത്ത തുക ധനസഹായം നല്‍കുന്നതാണ്.
രജിസ്റ്റര്‍ ചെയ്ത സംഘങ്ങള്‍, എന്‍ജിഒ, സംരംഭകര്‍, വ്യക്തികള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കും അര്‍ഹമായ സഹായം നല്‍കുന്നതാണ്. ഇതിലേക്കായി താല്പര്യമുള്ള സംരംഭകര്‍ക്കും, സംരംഭകരാകാന്‍ താല്പര്യമുള്ളവര്ക്കും പദ്ധതി റിപ്പോര്‍ട്ടും, ആവശ്യമുള്ള രേഖകളും സഹിതം അപേക്ഷിക്കാവുന്നതാണ്.
പായ്ക്ക് ചെയ്ത തേങ്ങാ വെള്ളം, മിനിമല്‍ പ്രോസസ്സിംഗ് നടത്തിയ കരിക്ക്, തേങ്ങാ വെള്ളത്തില്‍ നിന്ന് വിനാഗിരി, തൂള്‍ത്തേങ്ങ, ഡയറ്ററി ഫൈബര്‍, കൊഴുപ്പ് നീക്കിയ തേങ്ങപ്പൊടി, തേങ്ങാക്രീം, തേങ്ങ പാല്‍പ്പൊടി, പായ്ക്ക് ചെയ്ത വെളിച്ചെണ്ണ, വെര്‍ജിന്‍ വെളിച്ചെണ്ണ, തേങ്ങാ ചിപ്സ്, ഫ്ളേവേര്‍ഡ് കോക്കനട്ട് ജ്യൂസ് തുടങ്ങി വിപണിയില്‍ ഏറെ ഡിമാന്‍ഡുള്ളതും നൂതനവുമായ നാളികേരാധിഷ്ഠിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതികള്‍ക്കാണ് ധനസഹായം നല്‍കുന്നത്.
ഇതോടൊപ്പം നാളികേര ഉത്പാദക കമ്പനികള്‍ക്കും, നാളികേര ഉത്പാദക ഫെഡറേഷനുകള്‍ക്കും ഈ പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഫോണ്‍: 04842376265, 2377266, 2377267, 2376553.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."