അഖിലേന്ത്യാ വോളി ഏപ്രില്‍ രണ്ടു മുതല്‍ വടകരയില്‍
വടകര: വലിയൊരു ഇടവേളക്കുശേഷം വോളിബോളിനെ നെഞ്ചേറ്റുന്ന കടത്തനാടിന്റെ മണ്ണിലേക്ക് വീണ്ടുമൊരു അഖിലേന്ത്യാ വോളി മേള വിരുന്നെത്തുന്നു. ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചെട്ടിനാട് സിമന്റ്സ് ട്രോഫിക്കായുള്ള അഖിലേന്ത്യാ വോളിമേള ഏപ്രില്‍ രണ്ടുമുതല്‍ ഒന്പതുവരെ വടകര നാരായണനഗരം ഗ്രൗണ്ടില്‍ തയാറാക്കിയ എല്‍.ജി ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുരുഷവിഭാഗം ജേതാക്കള്‍ക്ക് ഒന്നര ലക്ഷം രൂപയും റണ്ണറപ്പിന് ഒരു ലക്ഷം രൂപയുമാണ് പ്രൈസ് മണി. 8000 പേര്‍ക്ക് ഇരുന്ന് കളികാണാവുന്ന തരത്തിലാണ് ഗാലറി സജ്ജീകരിച്ചിരിക്കുന്നത്. രണ്ടുപൂളുകളിലായി ആറ് ടീമുകള്‍ പുരുഷ വിഭാഗത്തിലും നാല് ടീമുകള്‍ വനിതാവിഭാഗത്തിലും പങ്കെടുക്കും.
ഇന്ത്യന്‍ വോളി ബോളിലെ മിന്നും താരങ്ങളായ കിഷോര്‍ കുമാര്‍, ടോം ജോസഫ്, വിപിന്‍ എം ജോര്‍ജ്, ഇന്റര്‍നാഷനല്‍ താരങ്ങളായ ജെറോം വിനീത്, സായൂജ്, ,വൈഷ്ണവ്, പങ്കജ് ശര്‍മ്മ, നവീന്‍ കുമാര്‍, ഗുരുവീന്ദര് സിങ്ങ്, ഹര്‍പ്രീത് സിങ്ങ്, രവികുമാര്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ വിവിധ ടീമുകള്‍ക്കായി ഇറങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."