HOME
DETAILS
MAL
കൊവിഡ്-19: സഊദിയിൽ ഇന്ന് രണ്ടു മരണം, 110 വൈറസ് കേസുകൾ കൂടി സ്ഥിരീകരിച്ചു
backup
March 31 2020 | 12:03 PM
റിയാദ്: സഊദിയിൽ കൊവിഡ്-19 വൈറസ് ബാധിതയേറ്റു മരണപ്പെടുന്നവരുടെ എണ്ണം 10 ആയി ഉയർന്നു. ഇന്ന് 2 രണം സ്ഥിരീകരിച്ചതോടെയാണിത്. ഇന്ന് പുതുതായി 110 വൈറസ് ബാധ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 1563 ആയി ഉയർന്നു. സഊദി ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ന് മാത്രം 50 പേര് രോഗമുക്തി നേടിയതോടെ അസുഖ മോചിതരുടെ എണ്ണം 165 ആയി. വൈറസ് ബാധിതരിൽ ഭൂരിഭാഗം പേരും നല്ല ആരോഗ്യവസ്ഥയിലാണെന്നും തിരിച്ചു വരാനാകുമെന്നും ശുഭ പ്രതീക്ഷയിലാണെന്നും മന്ത്രാലയം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."