മാമ്പുഴ സംരക്ഷണത്തിന് 20 ലക്ഷം
മാവൂര്‍ :മാമ്പുഴ സംരക്ഷണത്തിന് 20 ലക്ഷവും ശുചിത്വത്തിന് 30 ലക്ഷവും വകയിരുത്തി പെരുവയല്‍ ഗ്രാമപഞ്ചായത്തിന്റെ പരിസ്ഥിതി സൗഹൃദ ബജറ്റ് വൈസ് പ്രസിഡന്റ് കുന്നുമ്മല്‍ ജുമൈല അവതരിപ്പിച്ചു.
പ്രസിഡന്റ് വൈ.വി.ശാന്ത അധ്യക്ഷയായി. പ്ലാസ്റ്റിക് ക്യാരിബാഗ് നിയന്ത്രണത്തിന്റെ ഭാഗമായി മാലിന്യ സംസ്കരണ പരിപാലന ഫീസ് ഇനത്തില്‍ 5 ലക്ഷം വരവ് പ്രതീക്ഷിക്കുന്ന ബജറ്റില്‍ ജലസംരക്ഷണ പദ്ധതികള്‍ക്ക് 6 ലക്ഷം വകയിരുത്തിയിട്ടുണ്ട്. ഭവനപദ്ധതി 55 ലക്ഷം, ദാരിദ്ര്യലഘൂകരണം മൂന്ന് കോടി, പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ 4 ലക്ഷം,നാടന്‍കലാ പരിശീലനം 2 ലക്ഷം, കാര്‍ഷിക-മൃഗസംരക്ഷണ മേഖലകള്‍ക്ക് 81 ലക്ഷം, വിദ്യാഭ്യാസ മേഖല 30 ലക്ഷം ആരോഗ്യമേഖലക്ക് 35 ലക്ഷം, ഭിന്നശേഷിയുള്ളവര്‍ക്ക് 10ലക്ഷം എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്. അടിസ്ഥാന സൗകര്യവികസനത്തിന് 2 കോടിയും നീക്കി വെച്ചിട്ടുണ്ട്. 2,05,056,115 വരവും 2,02,898,000 ചെലവും 215115 നീക്കിയിരിപ്പുമുള്ളതാണ് ബജറ്റ്. ചര്‍ച്ചയില്‍ അംഗങ്ങളായ പി.കെ ഷറഫുദ്ദീന്, സുബിത തോട്ടാഞ്ചേരി, സഫിയ മാക്കിനിയാട്ട്, ടി.എം ചന്ദ്രശേഖരന്, എം ഗോപാലന് നായര്‍, സി.ടി സുകുമാരന്‍, ആര്.വി ജാഫര്‍, എ.എം ആഷിഖ്, എം മനോഹരന്, ഒ സൈറാബി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."