HOME
DETAILS

കൊറോണാ വാര്‍ഡില്‍ ചുറ്റിനടന്ന പൂച്ചയെ ഒടുവില്‍ പിടിച്ച് ഐസൊലേഷനിലാക്കി!

  
backup
March 31 2020 | 13:03 PM

cat-kasaragod-covid-19

 

കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ കൊറോണാ വാര്‍ഡില്‍ രോഗികള്‍ക്ക് ഭീതി പരത്തി ചുറ്റിത്തിരിഞ്ഞിരുന്ന പൂച്ചയെ പിടികൂടി പ്രത്യേകം നിരീക്ഷണത്തിലാക്കി. കാസര്‍കോട് ജനറല്‍ ആശുപത്രി വാര്‍ഡില്‍ അലഞ്ഞുതിരിഞ്ഞിരുന്ന രണ്ട് പൂച്ചകളെയും രണ്ട് കുഞ്ഞുങ്ങളെയുമാണ് പിടികൂടിയത്.

വെറ്ററിനറി സര്‍ജന്മാരായ ഡോ. ഫാബിന്‍ പൈലി, ഡോ. അശ്വിന്‍ എന്നിവരുടെ നേതൃത്വത്തില്‍ പട്ടിപിടുത്തക്കാരുടെ സഹായത്തോടെയാണ് ഇവയെ പിടികൂടിയത്. കൊവിഡ്- 19 പ്രതിരോധ വസ്ത്രങ്ങള്‍ ഉള്‍പ്പെടെ ധരിച്ചാണ് ഇവര്‍ പൂച്ചകളെ വലയിട്ട് പിടിച്ചത്. തുടര്‍ന്ന് കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ റോഡിനു സമീപത്തുള്ള മൃഗസംരക്ഷണ വകുപ്പിന്റെ എ.ബി.സി കേന്ദ്രത്തിലേക്കു ഇവയെ മാറ്റി.

ജനറല്‍ ആശുപത്രിയില്‍ കൊവിഡ് ബാധിതരെ കിടത്തിയിരുന്ന ഐസൊലേഷന്‍ വാര്‍ഡിലാണ് പൂച്ച വിലസി നടന്നിരുന്നത്. എ.ബി.സി കേന്ദ്രത്തില്‍ കൊവിഡ്- 19 നിരീക്ഷണത്തില്‍ കഴിയുന്ന പൂച്ചകള്‍ക്ക് പാല്‍ ഉള്‍പ്പെടെയുള്ള മികച്ച ഭക്ഷണങ്ങളാണ് നല്‍കി വരുന്നത്. കേന്ദ്രത്തിലെ ബംഗാള്‍ സ്വദേശികളായ പട്ടി പിടുത്തക്കാരാണ് പൂച്ചകള്‍ക്ക് പരിചരണം നല്‍കുന്നത്. മൃഗ സംരക്ഷണ വകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞുവരുന്ന കൊവിഡ്-19 ബാധിതരായ ആളുകള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പൂച്ചയുടെ വിളയാട്ടം പുറത്തുവിട്ടതോടെയാണ് സംഭവം വാര്‍ത്തയായത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  2 months ago
No Image

ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  2 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago