HOME
DETAILS
MAL
അപകീര്‍ത്തി: മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
backup
June 02 2018 | 22:06 PM
പാലാ: ജോസ് കെ. മാണി എം.പിയുടെ ഭാര്യ നിഷ ജോസ് കെ. മാണിയെ അപകീര്‍ത്തിപ്പെടുത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയ കേസിലെ പ്രതി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോട്ടയം ജില്ലാ കോടതി തള്ളി.
പ്രതിയായ മജീഷ് കൊച്ചുമലയില്‍ ഏറ്റുമാനൂര്‍ സ്വദേശിയാണ്. ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതി ഒളിവില്‍ പോയതായും സൂചനയുണ്ട്. പ്രതിയുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് പൊലിസ് പറയുന്നത്. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അശ്ലീല പ്രചാരണം നടത്തുകയെന്ന കുറ്റകൃത്യമാണ് പ്രതി നടത്തിയിട്ടുള്ളത് എന്നതിന്റെ അടിസ്ഥാനത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."