കൊവിഡ്-19: സഊദിയിൽ രണ്ടു വിദേശികൾ മരിച്ചു, വൈറസ് ബാധിതർ 1563 ആയി ഉയർന്നു
റിയാദ്: സഊദിയിൽ കൊവിഡ്-19 വൈറസ് ബാധിതയേറ്റു മരണപ്പെടുന്നവരുടെ എണ്ണം 10 ആയി ഉയർന്നു. ഇന്ന് 2 മരണം സ്ഥിരീകരിച്ചതോടെയാണിത്. ഇന്ന് പുതുതായി 110 വൈറസ് ബാധ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 1563 ആയി ഉയർന്നു. സഊദി ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.മദീനയില്‍ രണ്ട് വിദേശികളാണ് മരിച്ചത്. ഇന്ന് മാത്രം 50 പേര്‍ രോഗമുക്തി നേടിയതോടെ അസുഖ മോചിതരുടെ എണ്ണം 165 ആയി. വൈറസ് ബാധിതരിൽ ഭൂരിഭാഗം പേരും നല്ല ആരോഗ്യവസ്ഥയിലാണെന്നും തിരിച്ചു വരാനാകുമെന്നും ശുഭ പ്രതീക്ഷയിലാണെന്നും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇന്ന് മാത്രം 110 പേര്‍ക്ക് അസുഖം സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ എണ്ണം 1563 ആയി.
[caption id="attachment_832768" align="alignnone" width="683"]നീല നിറം രോഗികൾ, പച്ച രോഗമുക്തി നേടിയർ ചുവപ്പ് മരണപ്പെട്ടവർ (ദിനേനയുള്ള കണക്കുകൾ)[/caption]
ഇന്ന് സ്ഥിരീകരിച്ചതിൽ ഏറ്റവും കൂടുതൽ തലസ്ഥാന നഗരിയായ റിയാദിലാണ്. 33 കേസുകളാണ് റിയാദിൽ കണ്ടെത്തിയത്. കൂടാതെ, ജിദ്ദ 29, മക്ക 20, ഖതീഫ് 7, ഖോബാര്‍ 4, ദമ്മാം 3, മദീന 3, ഹുഫൂഫ് 02, ദഹ്റാന്‍ 02, ജിസാന്‍ 02, അല്‍ ബദഇയ്യ, അബഹ, ഖമീസ് മുശൈത്, റാസ് തനൂറ , ഖഫ്‌ജി എന്നിവിടങ്ങളിൽ ഓരോ കേസുകളുമാണ് സ്ഥിരീകരിച്ചത്. ഇന്നലെയും ഇന്നുമായി വിദേശത്ത് നിന്നെത്തി ഹോട്ടലുകളില്‍ നിര്‍ബന്ധിത ക്വാറന്റൈനില്‍ നിര്‍ത്തിയിരുന്ന മുവ്വായിരത്തോളം പേരെ വിട്ടയച്ചിട്ടുണ്ട്.
നേരത്തെ വൈറസ് ബാധിത രാജ്യങ്ങളിൽ നിന്നും സഊദിയിലെത്തിയ ശേഷം 14 ദിവസത്തേക്ക് ക്വാറന്റൈനില്‍ നിർത്തിയ ഇവർക്ക് വൈറ ബാധ ലക്ഷണം ഇല്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് ആരോഗ്യ മന്ത്രാലയം ഇവരെ സ്വഭവനങ്ങളിലേക്ക് തിരിച്ചയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."