കുന്ദമംഗലം ബ്ലോക്ക് ബജറ്റ്: മുന്‍ഗണന ഭവന നിര്‍മാണത്തിനും കുടിവെള്ളത്തിനും
കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭവന നിര്‍മ്മാണം, കുടിവെള്ളം, മാലിന്യ സംസ്‌കരണം എന്നിവയ്ക്ക് മുന്‍ഗണന നല്‍കി ബജറ്റ് അവതരിപ്പിച്ചു. 50 7864139 രൂപ വരവും 486841820 രൂപ ചെലവും 21022319 രൂപ മിച്ചവും വരുന്ന ബജറ്റാണ് ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. അബ്ദുറഹിമാന്‍ അവതരിപ്പിച്ചത്.
മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍, ബി.പി.എല്‍ വിഭാഗത്തില്‍ പെട്ടവര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് വ്യക്തിഗത കിണറുകള്‍ നിര്‍മ്മിക്കുന്നതിനും ജലസേചനത്തിന് കുളങ്ങള്‍ നിര്‍മ്മിക്കുന്നതിനും ബജറ്റ് ലക്ഷ്യം വെക്കുന്നു.
സര്‍ക്കാര്‍ നടപ്പിലാക്കുന്ന നവകേരള മിഷന്റെ ഭാഗമായുള്ള ഹരിതകേരളം, ലൈഫ്, ആര്‍ദ്രം, പൊതു വിദ്യാഭ്യാസ യജ്ഞം എന്നീ പദ്ധതികളേയും പരിഗണിച്ചാണ് ബജറ്റ് തയ്യാറാക്കിയത്.
ഉല്പാദന മേഖലയില്‍ കൃഷി വികസനത്തിന് 2044200 രൂപയും നീര്‍ത്തട വികസനത്തിന് 20 ലക്ഷം രൂപയും ചെറുകിട ജലസേചന പദ്ധതികള്‍ക്കായി ഏഴ് ലക്ഷം രൂപയും ചെറുകിട വ്യവസായങ്ങള്‍ക്കായി അഞ്ച് ലക്ഷം രൂപയും ക്ഷീരവികസനത്തിനായി 14 ലക്ഷം രൂപയും, സേവനമേഖലയില്‍ 2.15 കോടി രൂപയുടെ കുടിവെള്ള പദ്ധതികളും കുട്ടികള്‍ , വൃദ്ധര്‍, ഭിന്നശേഷിയുള്ളവര്‍ എന്നിവര്‍ക്ക് വേണ്ടി 66.72 ലക്ഷം രൂപയുടെ പദ്ധതികളും നടപ്പിലാക്കും.
മാലിന്യ സംസ്‌കരണത്തിന് വേണ്ടി 50.78 ലക്ഷം രൂപയും, പൊതുജനാരോഗ്യ പദ്ധതികള്‍ക്ക് 15 ലക്ഷം രൂപയും , മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് വേണ്ടി നീക്കിവെച്ചത് 29.92 കോടി രൂപയും, ഗ്രാമീണ റോഡുകളുടെ വികസനത്തിനായി രണ്ട് കോടി രൂപയും, മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 29.92 കോടി രൂപയും വകയിരുത്തിയ ബജറ്റില്‍ മറ്റ് പശ്ചാത്തല വികസന പദ്ധതികള്‍ക്കായി 25 ലക്ഷം രൂപയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രമ്യ ഹരിദാസ് അധ്യക്ഷയായി.
ത്രിപുരി പൂളോറ, പി.ശിവദാസന്‍ നായര്‍, വിജി മുപ്രമ്മല്‍, സി.മുനീറത്ത് , രാജീവ് പെരുമണ്‍ പുറ, രവികുമാര്‍ പനോളി, കെ.എം.അപ്പുക്കുഞ്ഞന്‍, ഉമാ ഉണ്ണികൃഷ്ണന്‍, ടി.കെ. റംല, സി.ടി.ബിനോയ്, യു.സി.ബുഷ്‌റ, എ.കെ.ടി. ചന്ദ്രന്‍ , ജയപ്രകാശ്, ഷുഹൈബ് ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തു. ബോക്ക് പഞ്ചായത്ത് സെക്രട്ടറി ജോര്‍ജ്ജ് ജോസഫ് സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."