കൊവിഡ് 19: സഊദിയിൽ ചെറുകിട സ്ഥാപനങ്ങൾക്ക് ലെവി ഇളവ്
റിയാദ്: കൊവിഡ്-19 പ്രതിസന്ധികൾക്കിടെ ദുരിതത്തിലായ ചെറുകിടക്കാരെ സഹായിക്കുന്നതിനായി ചെറുകിട സ്ഥാപനങ്ങൾക്ക് ലെവി ഇളവ് പ്രഖ്യാപിച്ചു. പത്തില്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ നാലു പേര്‍ക്ക് ലെവി അടക്കേണ്ടതില്ലന്ന് സഊദി സാമൂഹിക മാനവ വികസന മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് 19 പ്രതിസന്ധി പരിഹരിക്കുന്നതിനു സഊദി ഭരണകൂടം പ്രഖ്യാപിച്ച സാമ്പത്തിക ആശ്വാസം ആനുകൂല്യത്തിൽ ഉൾപ്പെടുത്തിയാണ് ചെറുകിടക്കാർക്ക് ആനുകൂല്യം നൽകുന്നത്. ചെറുകിട സ്ഥാപനങ്ങളിലെ നാല് തൊഴിലാളികൾക്ക് നിബന്ധനകൾക്ക് വിധേയമായി ആനുകൂല്യം നൽകാനാണ് തീരുമാനം.
2019 മെയ് 30 മുമ്പ് ആരംഭിച്ച സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കാണ് ഇളവ് ലഭ്യമാക്കുന്നത്. എന്നാൽ, ഒരാൾക്ക് ഒന്നിലധികം സ്ഥാനങ്ങളുണ്ടെങ്കില്‍ ആദ്യത്തെ സ്ഥാപനത്തിനു മാത്രമായിരിക്കും ആനുകൂല്യം ലഭിക്കുക. മാത്രമല്ല, ഉടമസ്ഥനായ സ്വദേശി ഇതേസ്ഥാപനത്തില്‍ ജോലി ചെയ്തിരിക്കണമെന്നും വ്യവസ്ഥയുണ്ട്. വൈറസ് ബാധ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചെറുകിട സ്ഥാപനങ്ങൾ പ്രതിസന്ധിയിലായതോടെ ഇവർക്ക് സഹായകരമായി മാനവ വികസന മന്ത്രാലയം രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."