കയാക്കിങ് ചാംപ്യന്‍ഷിപ്പ്: സ്വാഗത സംഘം രൂപീകരിച്ചു
തിരുവമ്പാടി: സംസ്ഥാന ടൂറിസം വകുപ്പും കോഴിക്കോട് ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലും മദ്രാസ് ഫണ്‍ ടൂള്‍സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ ഇന്റര്‍നാഷനല്‍ വൈറ്റ് വാട്ടര്‍ കയാക്കിങ് ചാംപ്യന്‍ഷിപ്പിനുള്ള സ്വാഗത സംഘം രൂപീകരിച്ചു.
കയാക്കിങ് കേരളത്തിലെ പ്രധാന സാഹസിക ടൂറിസം പരിപാടിയായി മാറണമെന്ന് കലക്ടര്‍ യു.വി.ജോസ് ആമുഖ പ്രഭാഷണത്തില്‍ പറഞ്ഞു.
കാര്‍ഷിക മേഖലയായ പ്രദേശത്ത് ഫാം ടൂറിസത്തിലൂടേയും ഹോം സ്റ്റേ കളിലൂടേയും സഞ്ചാരികള്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതിനും കര്‍ഷകര്‍ മുന്നോട്ടു വരണം.ഇതിനാവശ്യമായ സഹായങ്ങള്‍ ജില്ല ഭരണകൂടം ഉറപ്പു നല്‍കുന്നതായും കലക്ടര്‍ പറഞ്ഞു.ജൂലൈ 20 മുതല്‍ 23 വരെയാണ് കയാക്കിങ് നടക്കുക. കോടഞ്ചേരി പഞ്ചായത്തിലെ ചാലി പുഴയിലും തിരുവമ്പാടിയിലെ ഇരുവഴഞ്ഞി പുഴയിലും ചക്കിട്ടപാറ പഞ്ചായത്തിലെ കുറ്റ്യാടി പുഴയിലുമാണ് മേള നടക്കുക.
സ്വാഗത സംഘ രൂപീകരണ യോഗത്തില്‍ ജോര്‍ജ്.എം തോമസ് എം.എല്‍.എ അധ്യക്ഷനായി. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്ന കുട്ടി ദേവസ്യ, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി.അഗസ്റ്റ്യന്‍, തമ്പി പാറക്കണ്ടത്തില്‍, വി .ഡി. ജോസഫ്, ടൂറിസം ജോ. ഡയറക്ടര്‍ എം.വി.കുഞ്ഞിരാമന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."