HOME
DETAILS
MAL
മിഠായിത്തെരുവ്: നസ്റുദ്ദീന്റെ നടപടി അപലപനീയം
backup
March 30 2017 | 20:03 PM
കോഴിക്കോട്: മിഠായിത്തെരുവിലെ സുരക്ഷാ സംവിധാനങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കുമ്പോള്‍ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ടി. നസ്റുദ്ദീന്റെ നേതൃത്വത്തില്‍ തടയുന്നത് അപലപനീയമാണെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് വി.കെ.സി മമ്മദ് കോയ എം.എല്‍.എ. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മിഠായിത്തെരുവിലെ തീപിടിത്തം തുടര്‍ക്കഥയായപ്പോള്‍ ജില്ലാ ഭരണകൂടത്തിന്റെയും വ്യാപാരികളുടെയും സംയുക്തമായ തീരുമാനപ്രകാരമാണ് കടകളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കാന്‍ തീരുമാനമായത്. വ്യാപാരികള്‍ക്ക് ക്രമീകരണങ്ങള്‍ നടത്താന്‍ കൃത്യമായ സാവകാശവും നല്കി.
എന്നാല്‍ ഇപ്പോള്‍ പരിശോധനകള്‍ക്കായി ഉദ്യോഗസ്ഥരെത്തുമ്പോള്‍ തടയുന്ന സമീപനമാണ് നസ്റുദ്ദീനും സംഘവും നടത്തുന്നതെന്നും വി.കെ.സി മമ്മദ് കോയ എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."