HOME
DETAILS
MAL
വോളിബോള്‍ ഗ്രൗണ്ടില്‍ ഗാലറിയുടെ ആവേശമായി അമല്‍
backup
March 30 2017 | 20:03 PM
നാദാപുരം: തകര്‍പ്പന്‍ സ്മാഷുകളും സര്‍വുകളും കൊണ്ട് ഗാലറിയുടെ ആവേശമായി പതിനെട്ടുകാരന്‍.
നാദാപുരത്ത് നടക്കുന്ന വോളി മേളയിലാണ് അങ്കമാലി സ്വദേശി അമല്‍ കെ.തോമസ് കാണികളുടെ വിസ്മയമായത്.
പിന്‍കോര്‍ട്ടില്‍നിന്നു ചാടിയുള്ള സര്‍വും എതിര്‍പ്രതിരോധങ്ങളെ കടത്തിവെട്ടിയുള്ള വമ്പന്‍ സ്മാഷുകളുമാണ് ഈ പതിനെട്ടുകാരനെ വോളിബോള്‍ പ്രേമികളുടെ ഇഷ്ട താരമാക്കിയത്.
അമലിന്റെ ഓരോ സ്മാഷുകളും ആര്‍പ്പുവിളികളോടെയാണ് കാണികള്‍ എതിരേറ്റത്. അങ്കമാലി ഡിസ്റ്റ് കോളജില്‍ ഒന്നാംവര്‍ഷ ബികോം വിദ്യാര്‍ഥിയായ അമല്‍ ഈ വര്‍ഷം രാജസ്ഥാനില്‍ നടന്ന ജൂനിയര്‍ യൂത്ത് നാഷനല്‍ ചാംപ്യന്‍ഷിപ്പില്‍ കേരള ടീമില്‍ അംഗമായിരുന്നു.
കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ അതിഥിതാരമായ അമല്‍ കേരള വോളിബോളിന് വന്‍പ്രതീക്ഷയാണ് നല്‍കുന്നത്. കോളജിലെ കൂട്ടുകാരായ മറ്റു നാലുപേരും ടീമിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."