HOME
DETAILS

ഇയ്യങ്കോട്ട് സി.പി.എം-ബി.ജെ.പി സംഘര്‍ഷം; ബോംബേറ്

  
backup
March 30 2017 | 20:03 PM

%e0%b4%87%e0%b4%af%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%ac%e0%b4%bf-%e0%b4%9c


നാദാപുരം: ഇയ്യങ്കോട്ട് സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തെത്തുടര്‍ന്ന് വീടുകള്‍ക്ക് നേരെ ബോംബേറ്.
കഴിഞ്ഞദിവസം അര്‍ധരാത്രിയോടെയാണ് രണ്ടു സി.പി.എം പ്രവര്‍ത്തകരുടെയും ഒരു ബി.ജെ.പി പ്രവര്‍ത്തകന്റെയും വീടിന് നേരെ അക്രമമുണ്ടായത്.
ഇയ്യങ്കോട്ടെ സി.പി.എം പ്രവര്‍ത്തകന്‍ ചക്കാലക്കല്‍ ബാബുവിന്റെ വീടിനുനേരെയാണ് ആദ്യം ആക്രമണം നടന്നത്. വീടിനുമുന്‍പിലെ പറമ്പില്‍ നിന്നു ബാബുവിന്റെ വീട് ലക്ഷ്യമാക്കി എറിഞ്ഞ നാടന്‍ ബോംബ് വീട്ടുമുറ്റത്തെ മരത്തില്‍ത്തട്ടി നിലത്തു പതിക്കുകയായിരുന്നു. ഈ സമയം ബാബു പുറത്ത് ഇറങ്ങി നില്‍ക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് സി.പി.എം ഇയ്യങ്കോട് ബ്രാഞ്ച് കമ്മിറ്റി അംഗം പനയുള്ളതില്‍ അശോകന്റെ വീടിനു നേരെ ഒരു സംഘം ഏറുപടക്കം എറിഞ്ഞത്. വീട്ടുവരാന്തയില്‍ വീണുപൊട്ടിയ പടക്കത്തിന്റെ സ്‌ഫോടനത്തില്‍ ടൈല്‍സിനു കേടുപാട് പറ്റി. രണ്ടുമാസത്തിനുള്ളില്‍ നാലാം തവണയാണ് ഇയാളുടെവീടിനു നേരെ ആക്രമണം നടക്കുന്നത്. രാത്രി പന്ത്രണ്ടരയോടെ ബി.ജെ.പി പ്രവര്‍ത്തകന്‍ കുറ്റിയില്‍ വാസുവിന്റെ വീടിന് നേരെനടന്ന കല്ലേറില്‍ വീടിനുമുന്‍വശത്തെ ഒരുജനലിന്റെ ചില്ലുതകര്‍ന്നു.
സ്ഥലത്തെത്തിയ നാദാപുരം പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പോടെയാണ് സ്ഥലത്ത് ബി.ജെ.പി-സി.പി.എം സംഘര്‍ഷം രൂപപ്പെട്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  23 minutes ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  38 minutes ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  an hour ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  an hour ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  2 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  3 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  4 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  5 hours ago