HOME
DETAILS
MAL
24 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി മൂന്നുപേര്‍ വടകരയില്‍ പിടിയില്‍
backup
March 30 2017 | 20:03 PM
വടകര: ഇരുപത്തിനാല് ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി മൂന്നുപേരെ പൊലിസ് പിടികൂടി. വടകര പുത്തൂര്‍ സ്വദേശികളായ നരിക്കോട്ട് താഴക്കുനിയില്‍ എന്‍.ടി.കെ റയീസ്, നരിക്കോട്ട് താഴക്കുനിയില്‍ ഇസ്മായില്‍, വടകര വില്ല്യാപ്പള്ളി മലയില്‍ മുസ്തഫ എന്നിവരാണ് വടകര ഡിവൈ.എസ്.പി കെ സുദര്‍ശന്റെ പിടിയിലായത്.
ഇതില്‍ ഇസ്മായിലും റയീസും പണവുമായി വടകരയില്‍ എത്തിയതാണ്. ഇവരെ പൊലിസ് അടക്കാത്തെരുവില്നിന്നു പിടികൂടി.
ചോദ്യംചെയ്യലില്‍ മുസ്തഫക്കായി കൊണ്ടുവന്ന പണമാണെന്ന് വിവരം ലഭിച്ചു. തുടര്‍ന്ന് മുസ്തഫയുടെ വില്ല്യാപ്പള്ളിയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇയാളെയും പിടികൂടിയത്. മുന്‍പ് കുഴല്‍പ്പണ ഇടപാടുകള്‍ നടത്തിയ രേഖകളും പണം വിതരണം ചെയ്യേണ്ടവരുടെ ലിസ്റ്റും മുസ്തഫയുടെ വീട്ടില്‍നിന്നു കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."