HOME
DETAILS

ആരോഗ്യ ഇന്‍ഷുറന്‍സ്: പുതുക്കല്‍ അടുത്തമാസം അവസാനിക്കും

  
backup
March 30 2017 | 20:03 PM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af-%e0%b4%87%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7%e0%b5%81%e0%b4%b1%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%a4


കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ 2017-18 വര്‍ഷത്തേക്കുള്ള രജിസ്‌ട്രേഷന്‍ പുതുക്കല്‍ ഏപ്രില്‍ അവസാനത്തോടെ സമാപിക്കും. തദ്ദേശ സ്ഥാപനങ്ങളില്‍ ക്യാംപുകള്‍ നടത്തി കഴിഞ്ഞ പതിമൂന്നിനാണ് കാര്‍ഡ് പുതുക്കല്‍ ആരംഭിച്ചത്. ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒന്നാഘട്ട ക്യാംപ് പൂര്‍ത്തിയാക്കി. ഒരുലക്ഷത്തോളം കാര്‍ഡുകളാണ് ഇതുവരെ പുതുക്കിയത്. ഏപ്രില്‍ 20ഓടെ മൂന്നരലക്ഷത്തോളം കാര്‍ഡുകള്‍ പുതുക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ കണക്ക് കൂട്ടല്‍. കഴിഞ്ഞവര്‍ഷം ജില്ലയില്‍നിന്ന് പുതുക്കിയ 3,87,234 കാര്‍ഡുകളാണ് ഇപ്പോള്‍ പുതുക്കാന്‍ അവസരമുള്ളത്. കഴിഞ്ഞവര്‍ഷം പുതുക്കാന്‍ കഴിയാത്ത കാര്‍ഡുകള്‍ പുതുക്കാനും പുതുതായി കാര്‍ഡെടുക്കാനും ഇപ്പോള്‍ അവസരമില്ല. എന്നാല്‍ പേര് ചേര്‍ക്കാന്‍ വിട്ട്‌പോയ 60 കഴിഞ്ഞവര്‍ക്ക് കാര്‍ഡ് പുതുക്കിയശേഷം പേര് ചേര്‍ക്കാന്‍ അവസരം ലഭിക്കും. അവര്‍ വയസ് തെളിയിക്കുന്നതിന് മതിയായ രേഖകള്‍ ഹാജരാക്കണം. എല്ലാ പഞ്ചായത്തിലും നിശ്ചിത ദിവസമാണ് പുതുക്കല്‍ നടക്കുന്നത്. സമയവും ദിവസവും നേരത്തെ അറിയിക്കും. കഴിഞ്ഞ വര്‍ഷം കാര്‍ഡിന് പുതുതായി അപേക്ഷിച്ചവര്‍ക്ക് ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസത്തില്‍ ഫോട്ടോയെടുക്കലും മറ്റുനടപടിക്രമങ്ങളും ആരംഭിക്കും.
പരമാവധി അഞ്ചുപേര്‍ക്കാണ് കാര്‍ഡില്‍ പേര് ചേര്‍ക്കാന്‍ അവസരമുള്ളത്. ഒരു കാര്‍ഡിന് പരമാവധി 30,000 രൂപയുടെ സഹായമാണ് ലഭിക്കുക. 60 കഴിഞ്ഞവര്‍ക്ക് 30,000രൂപയുടെ അധിക ഇന്‍ഷുറന്‍സും ലഭിക്കും. ഇതോടനുബന്ധിച്ച് നടപ്പിലാക്കുന്ന ചിസ്പ്ലസ് പദ്ധതി പ്രകാരം കാന്‍സര്‍,ഹൃദയം,കിഡ്‌നി സംബന്ധമായ മാരകരോഗങ്ങള്‍,ഗ്യാസ്‌ട്രോ എന്‍ട്രോളജി,ന്യൂറോളജി,അപകടത്തെ തുടര്‍ന്നുള്ള ടോമാകെയര്‍ എന്നിവക്ക് 70,000 രൂപയുടെ ചികില്‍സാ സഹായം ലഭിക്കും. ഇത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍, ജില്ലാ ആശുപത്രികള്‍ മുഖേന ബി.പി.എല്‍ വിഭാഗത്തിന് മാത്രമാണ് ലഭിക്കുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago
No Image

സുപ്രിം കോടതിയില്‍ സിദ്ദീഖിന് ആശ്വാസം രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു

Kerala
  •  2 months ago
No Image

ബിരുദദാന ചടങ്ങിന് കഫിയ ധരിച്ചെത്തി; വിദ്യാര്‍ഥിയുടെ ബിരുദം തടഞ്ഞുവെച്ച് ടിസ് 

National
  •  2 months ago
No Image

ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി; നടന്‍ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതിയുമായി നടി

Kerala
  •  2 months ago
No Image

അമേരിക്കയില്‍ 'ഹെലിന്‍' താണ്ഡവം; വീശിയടിച്ച ചുഴലിക്കാറ്റില്‍ മരണം 100 കവിഞ്ഞു

International
  •  2 months ago
No Image

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്തുചാടി; പിടിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 1.60 കോടി രൂപയുടെ വ്യാജ കറന്‍സി പിടികൂടി; നോട്ടില്‍ ഗാന്ധിജിക്ക് പകരം അനുപം ഖേര്‍, റിസര്‍വ് ബാങ്കിന് പകരം 'റിസോള്‍ ബാങ്ക് ഓഫ് ഇന്ത്യ' 

National
  •  2 months ago
No Image

പോക്സോ കേസില്‍ മോന്‍സന്‍ മാവുങ്കലിനെ കോടതി വെറുതെവിട്ടു; ഒന്നാംപ്രതിയായ മാനേജര്‍ കുറ്റക്കാരന്‍

Kerala
  •  2 months ago
No Image

അന്‍വര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു; മതത്തെയും വിശ്വാസത്തെയും ദുരുപയോഗം ചെയ്തു: എ.കെ ബാലന്‍

Kerala
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  2 months ago