HOME
DETAILS

പണം ഒളിച്ചു കടത്തുന്നവര്‍ സൂക്ഷിക്കുക; സഊദി വിമാനത്താവളങ്ങളില്‍ സ്മാര്‍ട്ട് ക്യാമറകള്‍ വരുന്നു

  
backup
March 31 2020 | 16:03 PM

6453121236544-2

 

ജിദ്ദ: അനുവദിക്കപ്പെട്ടതിലും കൂടുതല്‍ പണം വസ്ത്രങ്ങള്‍ക്കുള്ളിലും ലഗേജുകള്‍ക്കുള്ളിലും തിരുകി കടത്തുന്നവര്‍ സൂക്ഷിക്കുക. നിയമവിരുദ്ധമായ ഈ പ്രവര്‍ത്തനം നടത്തിയാല്‍ നിങ്ങള്‍ അകത്താകും. ലഗേജുകളിലും വസ്ത്രങ്ങള്‍ക്കുള്ളിലും ഒളിപ്പിച്ചു പണം കടത്തുന്നത് കണ്ടെത്തുന്നതിന് സഊദി അറേബ്യയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ സ്മാര്‍ട്ട് ക്യാമറകള്‍ സ്ഥാപിക്കുന്ന കാര്യം സഊദി കസ്റ്റംസിന്റെ സജീവ പരിഗണനയിലാണ്.

ബാഗേജുകള്‍ പരിശോധിക്കുന്നതിന് സ്മാര്‍ട്ട് ടേബിളുകും സ്ഥാപിക്കും. സഊദിയില്‍ നിന്ന് പുറത്തുപോകുന്നവും വരുന്നവരും പണവും സ്വര്‍ണവും ട്രാവലേഴ്‌സ് ചെക്കുകളും അടക്കം 60,000 റിയാല്‍ കൊണ്ടുവരാനേ അനുമതിയുള്ളൂ. അതില്‍ കൂടുതലുമുള്ള പണത്തെ കുറിച്ച് മുന്‍കൂട്ടി കസ്റ്റംസില്‍ വെളിപ്പെടുത്തണം. അങ്ങനെ ചെയ്യാതെ അനുവദിക്കപ്പെട്ടതിലും കൂടുതല്‍ പണം ചിലരെങ്കിലും കൊണ്ടുപോകാറുണ്ടെന്നു മനസിലാക്കിയ സാഹചര്യത്തിലാണ് പുതിയ സംവിധാനം ഒരുക്കുന്നത്.


കസ്റ്റംസ് ചട്ടം ലംഘിക്കുന്നവര്‍ക്ക് പിടികൂടുന്ന പണത്തിന്റ 25 ശതമാനത്തിന് തുല്യമായ തുക പിഴ ചുമത്തും. നിയമ ലംഘനം ആവര്‍ത്തിച്ച് കുടുങ്ങുന്നവര്‍ക്ക് പിടികൂടുന്ന പണത്തിന്റ 50 ശതമാനത്തിന് തുല്യമായ തുകയവും പിഴ. കസ്റ്റംസിനു മുന്നില്‍ മുന്‍കൂട്ടി വെളിപ്പെടുത്താതെ കടത്താന്‍ ശ്രമിക്കുന്ന പണത്തിന് കുറ്റകൃത്യവുമായോ പണം വെളുപ്പിക്കലുമായോ ബന്ധമുണ്ടെന്ന് കണ്ടെത്തിയാല്‍ പണം മുഴുവന്‍ പിടിച്ചെടുത്ത് നിയമ ലംഘകരെ കോടതിയില്‍ വിചാരണ ചെയ്യും. ഇത്തരം കേസുകളില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവരുടെ പണം കണ്ടുകെട്ടുമെന്നു മാത്രമല്ല, പത്തു വര്‍ഷം വരെ തടവും 50 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷയായി ലഭിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു

Kerala
  •  2 months ago
No Image

കോഴിക്കോട് നടുവണ്ണൂരില്‍ 15കാരനെ കാണാതായതായി പരാതി

Kerala
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: ചോദ്യം ചെയ്യലിനായി ഹാജരാകാമെന്നറിയിച്ച് നടന്‍ സിദ്ദിഖ്; നോട്ടിസ് നല്‍കി വിളിപ്പിച്ച ശേഷം മൊഴിയെടുക്കുമെന്ന് അന്വേഷണസംഘം

Kerala
  •  2 months ago
No Image

അമേഠി കൂട്ടകൊലപാതകം; അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് വെടിവെച്ച് പൊലിസ്

National
  •  2 months ago
No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  2 months ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago
No Image

മൂന്നാമൂഴം തേടി ബി.ജെ.പി, തിരിച്ചുവരവിന് കോണ്‍ഗ്രസ്; ഹരിയാന വിധിയെഴുതുന്നു

National
  •  2 months ago
No Image

കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചു കയറി രോഗി മരിച്ചു

Kerala
  •  2 months ago
No Image

പുതുപ്പള്ളി സാധു എന്ന ആനയെ കിട്ടി;  അനുനയിപ്പിച്ച് പുറത്തേക്കെത്തിക്കാന്‍ ശ്രമം

Kerala
  •  2 months ago