കൊറോണ വൈറസ് വായുവിലൂടെ പകരില്ല: വ്യാജ പ്രചരണത്തിനെതിരെ ലോകാരോഗ്യ സംഘടന
ജനീവ: കൊറോണ വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് വായുവിലൂടെ പകരില്ലെന്ന് വ്യക്തമാക്കി ലോകാരോഗ്യ സംഘടന. ചുമയ്ക്കുമ്പോഴും സംസാരിക്കുമ്പോഴും നമ്മുടെ ശരീരത്തില്‍ നിന്നു പുറപ്പെടുന്ന വൈറസ് അന്തരീക്ഷത്തില്‍ എട്ടു മണിക്കൂറോളം നിലനില്‍ക്കുമെന്നത് വ്യാജപ്രചരണമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിങ്ങള്‍ വൈറസ് ബാധിതനായ വ്യക്തിയുമായി ഒരു മീറ്ററില്‍ കുറഞ്ഞ സമ്പര്‍ക്കം പുലര്‍ത്തുക, രോഗി അടുത്തിടെ സ്പര്‍ശിച്ചിടത്ത് നിങ്ങള്‍ തൊട്ടതിന് ശേഷം ആ കൈ കൊണ്ട് നിങ്ങളുടെ മുഖത്ത് തൊടുക എന്നിവയിലൂടെയാണ് കൊറോണ വൈറസ് പകരുക. മറ്റു രീതിയില്‍ വൈറസ് വ്യാപിക്കുമെന്ന് സോഷ്യല്‍ മീഡിയകളിലും മറ്റും പ്രചരിക്കുന്നുണ്ടെന്നും അത് വ്യാജമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
FACT: #COVID19 is NOT airborne.
— World Health Organization (WHO) (@WHO) March 28, 2020
The #coronavirus is mainly transmitted through droplets generated when an infected person coughs, sneezes or speaks.
To protect yourself:
-keep 1m distance from others
-disinfect surfaces frequently
-wash/rub your ?
-avoid touching your ??? pic.twitter.com/fpkcpHAJx7
ഫലപ്രദമായ സാമൂഹിക അകലം പാലിക്കുക, മറ്റുള്ളവരില്‍ നിന്ന് കുറഞ്ഞത് രണ്ട് മീറ്ററെങ്കിലും അകന്നുനില്‍ക്കുക, അടിയന്തര സാഹചര്യങ്ങളിലല്ലാതെ പുറത്തുപോകാതിരിക്കുക, പതിവായി കൈകഴുകുക ഇവയൊക്കെയാണ് പ്രതിരോധ മാര്‍ഗമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."