ചോദ്യ പേപ്പര്‍ കുംഭ കോണം നടത്തിയ വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണം: ഹഖീം കുന്നില്‍
കാഞ്ഞങ്ങാട്: കാലിത്തീറ്റ കുംഭകോണക്കാരുടെയും ഓഹരി കുംഭക്കോണക്കാരുടെയും പട്ടികയില്‍ ചോദ്യപേപ്പര്‍ കുംഭകോണം നടത്തിയ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സ്ഥാനം പിടിച്ചിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് ഹഖീം കുന്നില്‍. കെ.എസ്.യു ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഡി.ഡി.ഇ ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഷ്യയില്‍ തന്നെ ഏറ്റവും മാതൃകാപരമായി നടന്നു വരുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ വിശ്വാസ്യത തകര്‍ത്ത് വിദ്യാഭ്യാസ മന്ത്രി നടത്തിയ വിദ്യാര്‍ഥി വഞ്ചന കേരളത്തിന് അപമാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം പാര്‍ട്ടിയിലെ അധ്യാപക സംഘടനക്കാരെ വച്ചാണ് മന്ത്രി ചോദ്യപേപ്പര്‍ കുംഭകോണം നടത്തിയത്. കെ.എസ്.യു ജില്ലാ പ്രസിഡന്റ് നോയല്‍ ടോം ജോസ് അധ്യക്ഷനായി. ഹരീഷ്.പി.നായര്‍, സാജിദ് മൗവ്വല്‍, ഡി.വി ബാലകൃഷ്ണന്, എം .കുഞ്ഞികൃഷ്ണന്, സി.കെ അരവിന്ദന്, നവനീത് ചന്ദ്രന് ,നിഖില്‍ ചിറക്കാല്‍, ഹര്ശിസ്. എസ്.ഭട്ട്, എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."