HOME
DETAILS
MAL
കൊവിഡിനെ പാട്ടുംപാടി ഓടിക്കും പൊലിസ് ഓഫിസര്‍ ദീപ
backup
March 31 2020 | 20:03 PM
നിലമ്പൂര്‍: കൊവിഡ് 19നെതിരേ വീണ്ടും പടപ്പുറപ്പാടുമായി വനിതാ പൊലിസിന്റെ മുന്നേറ്റം. തൊട്ടില്‍പാലം സിവില്‍ പൊലിസ് ഓഫിസര്‍ കെ. ദീപയുടെ മധുര മനോഹര ബോധവല്‍കരണ ഗാനമടങ്ങിയ വിഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്.
തകര്‍ക്കണം...തകര്‍ക്കണം നമ്മളീ കൊറോണതന്‍...കണ്ണിയെ തുരത്തണം...തുരത്തണം നമ്മളീ ലോക ഭീതിയെ...ഭയപ്പെടേണ്ട കരുതലോടെ ഒരുമയോടെ നീങ്ങിടാം.... മുന്നില്‍നിന്ന് പടനയിച്ച് കൂടെയുണ്ട് പൊലിസും.....
സഹപ്രവര്‍ത്തകര്‍ മാസ്‌ക്‌കൊണ്ട് മുഖംമറയ്ക്കുന്നതുള്‍പ്പെടെ വിഡിയോയില്‍ പൊലിസിന്റെ നിരവധി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും കാണിക്കുന്നുണ്ട്.തൊട്ടില്‍പാലം പൊലിസിന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പിനു വേണ്ടി ഉണ്ടാക്കിയതായിരുന്നു വിഡിയോ. ഇതേ സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലിസ് ഓഫിസറായ പി.സി അബ്ദുള്ളക്കുട്ടിയാണ് ഗാനം രചിച്ചത്. സംഗീതവും ആലപാനവും ദീപയും റെക്കോഡിങ് ആര്‍.കെ. സുഗുണനുമാണ്. ചാത്തന്‍ങ്ങോട്ട് ഹൈസ്‌കൂള്‍ മുറ്റത്തും പൊലിസ് സ്‌റ്റേഷന്‍ പരിസരത്തുമാണ് വിഡിയോ ചിത്രീകരിച്ചത്.
കായക്കൊടി കുന്നത്ത് രാജന്‍ നായരുടേയും പങ്കജയുടേയും മകളായ ദീപ രണ്ടുവര്‍ഷമായി തൊട്ടില്‍പാലം സ്‌റ്റേഷനില്‍ സേവനമനുഷ്ഠിച്ചുവരികയാണ്. ഇംഗ്ലിഷില്‍ ബിരുദാനന്തര ബിരുദവും ബി.എഡും യോഗ്യത നേടിയ ഇവര്‍ വിവിധ രംഗങ്ങളില്‍ കവിതാ, ഗാനമല്‍സരങ്ങളില്‍ ബഹുമതികള്‍ നേടിയിട്ടുണ്ട്. അധ്യാപക ജോലി ആഗ്രഹിച്ചിരുന്നുവെങ്കിലും പൊലിസിലാണ് സര്‍ക്കാര്‍ സര്‍വിസ് എന്ന കടമ്പ കടന്നത്.
സ്റ്റേഷനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും സഹപ്രവര്‍ത്തകരുടെയും പ്രോല്‍സാഹനമാണ് ബോധവല്‍കരണ ഗാനത്തിനു മുന്നോട്ടു വന്നതെന്ന് ദീപ പറയുന്നു. മുമ്പ് നാദാപുരം സബ്ഡിവിഷന്‍ കേന്ദ്രീകരിച്ച് മദ്യം-ലഹരി-മയക്കുമരുന്ന് ഉപയോഗത്തിനെതിരേ 'അരുത് ചങ്ങാതി' എന്ന കാവ്യശില്‍പവും ദീപ ഉള്‍പ്പെട്ട വനിതാ പൊലിസിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."